യുവതിയുടെ മരണത്തില്‍ ദുരൂഹത; ഭാര്യാഭര്‍ത്തൃവീട്ടുകാര്‍ തമ്മില്‍ തല്ലും കേസും

ഭര്‍ത്തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതെന്ന ആരോപണം ശക്തമാകുന്നു. തിരുവനന്തപുര വെള്ളായണി കല്ലിയൂര്‍ പെരിങ്ങമ്മല കേളേശ്വരം മഹാദേവനഗര്‍ ശ്രീമൂകാംബികയില്‍ രാഹുലിന്റെ ഭാര്യ ശരണ്യ (24)യാണ് മരിച്ചത്.
മൂന്നുവര്‍ഷം മുമ്പാണ് കുമാരപുരം പൂന്തിറോഡ് ശരണ്യാ നിവാസില്‍ ശശിധരന്‍ സതി ദമ്പതികളുടെ മകള്‍ ശരണ്യയെ കേബിള്‍ ടി.വി ജീവനക്കാരനായ രാഹുല്‍ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ഏറെ വൈകാതെ പ്രശ്‌നങ്ങളും തുടങ്ങിയ ഇതോടെ ശരണ്യ പിണങ്ങി സ്വന്തം വീട്ടിലുമെത്തി. എന്നാല്‍ ഈമാസം 2ന് രാഹുല്‍ ശരണ്യയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
അതിനുശേഷമുണ്ടായ പ്രശ്‌നങ്ങളാകാം മരണത്തില്‍ കലാശിച്ചതെന്നാണ് ശരണ്യയുടെ ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മുറിക്കുള്ളില്‍ ശരണ്യയെ മരിച്ച നിലയില്‍ കണ്ടത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ഫാനില്‍ തൂങ്ങിമരിച്ചതായാണ് മൃതദേഹം മെഡിക്കല്‍ കോളേജിലെത്തിച്ച ഭര്‍ത്തൃവീട്ടുകാര്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. വിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കളും രാഹുലിന്റെ ബന്ധുക്കളും തമ്മില്‍ തര്‍ക്കമുണ്ടായി.
പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷമാകും പോസ്റ്റുമോര്‍ട്ടം. യുവതിയുടെ ബന്ധുക്കള്‍ നേമം പൊലീസ് മുമ്പാകെ നല്‍കിയ മൊഴിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ രാഹുലിനെ പ്രതിയാക്കുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha