വെള്ളപ്പള്ളിയ്‌ക്കെതിരെ നടന്‍ മുകേഷ്, വെള്ളാപ്പള്ളി ചെയ്യുന്നത് ഗുരുധര്‍മമല്ലെന്ന് നടന്‍ മുകേഷ്

വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടി കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന് നടന്‍ മുകേഷ്. വെള്ളാപ്പള്ളി ചെയ്യുന്നത് ഗുരുധര്‍മമല്ല. പുതിയ പാര്‍ട്ടി ഉണ്ടാക്കയത് കണ്ട് അതിന്റെ പിറകെ ആളുകള്‍ പോകുമെന്ന് കരുതുന്നില്ലെന്നും മുകേഷ് പറഞ്ഞു. വെള്ളാപ്പള്ളിയുടേത് ഗുരുധര്‍മമല്ലെന്ന് സാധാരണ ജനങ്ങള്‍ക്ക് അറിയാം. വെള്ളാപ്പള്ളി പാര്‍ട്ടി തുടങ്ങി എന്ന് കരുതി ആരും സ്വന്തം പാര്‍ട്ടി വിട്ട് അതിന്റെ പിറകെ പോകുമെന്ന് ലോകത്താരും വിശ്വസിക്കുന്നില്ലെന്നും മുകേഷ് പറഞ്ഞു.ഇടതു സഹയാത്രികനായ മുകേഷ് ബിജെപിയുമായി സഖ്യം കൂടാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരെ നേരത്തെയും രംഗത്തെത്തിയിരുന്നു. സവര്‍ണ മേധാവിത്വം പുലര്‍ത്തുന്ന ബിജെപി ഈഴവരെ പോസ്റ്ററൊട്ടിക്കാന്‍ മാത്രമാണ് നിയോഗിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു.എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായി ഭാരത് ധര്‍മ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടി വെള്ളാപ്പള്ളി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha