കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിലപ്പീടിക നടുവിലപ്പുരയ്ക്കല്‍ പ്രശാന്തിന്റെ കുടുംബമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രശാന്തിനെ മങ്കാവിലുള്ള വീട്ടിലും, പ്രശാന്തിന്റെ ഭാര്യ അനുഷ്‌കയുടേയും ആറുമാസം പ്രായമുള്ള മകന്റേയും മൃതദേഹം അനുഷ്‌കയുടെ വീട്ടിലുമാണ് കണ്ടെത്തിയത്. പ്രശാന്തിനെ അവശനിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha