തെറ്റ് തിരുത്താന്‍ തയ്യാറായാല്‍ സഹകരിക്കാം, വി.എസാണ് ഏറ്റവും വലിയ വര്‍ഗ്ഗീയവാദിയെന്ന് വെള്ളാപ്പള്ളി

തെറ്റ് തിരുത്താന്‍ തയ്യാറായാല്‍ സി.പി.എമ്മിനോടും കോണ്‍ഗ്രസിനോടും ഭാരത് ധര്‍മ ജനസേന പാര്‍ട്ടി സഹകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. വി.എസാണ് ഏറ്റവും വലിയ വര്‍ഗ്ഗീയവാദി അതിനുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ആരുടെയെങ്കിലും പിന്തുണ തേടി അങ്ങോട്ട് പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സര്‍ക്കാര്‍ മൂന്നു \'കു\'(കുഞ്ഞൂഞ്ഞ്, കുഞ്ഞാലിക്കുട്ടി, കുഞ്ഞുമാണി) ആണെന്ന് വിശേഷിപ്പിച്ചവര്‍ ഇപ്പോള്‍ അത് വിഴുങ്ങി. എന്‍.എസ്.എസില്‍ ഒരു നായര്‍ മാത്രമേ ഇപ്പോള്‍ ഉള്ളു. കാലഗതി മനസിലാക്കാന്‍ എന്‍.എസ്.എസിന് ബുദ്ധിയുണ്ടാകട്ടെ എന്ന് ആശിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ ഒരു തെറ്റുമില്ല. താന്‍ ഒരിക്കലും രാഷ്ട്രീയ രംഗത്തേക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha