കേരളയാത്രയ്‌ക്കൊരുങ്ങി മുസ്ലിം ലീഗും, കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ, കുഞ്ഞാലിക്കുട്ടി നയിക്കും

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗും കേരള യാത്ര നടത്തുന്നു. കാസര്‍ഗോഡ് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് പി. കെ കുഞ്ഞാലിക്കുട്ടിയാണ്. ഹൈദരാലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കേരളത്തിലെ മാറിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്ര. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടമായ യുഡിഎഫിലെ ഐക്യം വീണ്ടെടുക്കുക, വര്‍ഗീയത കൂട്ടുപിടിക്കുന്ന സിപിഎമ്മിന്റെ കപട രാഷ്ട്രീയ മുഖം തുറന്നു കാട്ടുക എന്നിവയാണ് യാത്രയുടെ ലക്ഷ്യങ്ങള്‍. ജാഥയ്ക്കായി കെപിഎ മജീദ് കണ്‍വീനറായ ഉപസമിതിയും രൂപീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha