മദ്യപിച്ച് ബസ് ഓടിച്ച രണ്ട് പേര്‍ പിടിയില്‍

മദ്യപിച്ചു കെഎസ്ആര്‍ടിസി ബസ് ഓടിച്ച രണ്ടു ഡ്രൈവര്‍മാര്‍ പോലീസ് പിടിയിലായി. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവര്‍മാരായ പാലാ കിഴതടിയൂര്‍ സ്വദേശി പറമ്പേട്ട് പി.എസ്. സന്തോഷ് കുമാര്‍, മീനച്ചില്‍ സ്വദേശി പൂവത്താനിക്കുന്നേല്‍ മാര്‍ട്ടിന്‍ മാത്യു എന്നിവരാണു പോലീസ് പിടിയിലായത്. ഞായറാഴ്ച കിടങ്ങൂര്‍ ബസ്‌ബേയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.
രണ്ടു കെഎസ്ആര്‍ടിസി ബസുകളും തൊടുപുഴ-പാലാ-കോട്ടയം റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്നവയാണ്. രണ്ടു ബസും പാലായില്‍നിന്നും കോട്ടയത്തിനു പോകുകയായിരുന്നു. പിടിയിലായ രണ്ടു ഡ്രൈവര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha