സ്മാര്‍ട്‌സിറ്റി അവലോകന യോഗം ഇന്ന്

കൊച്ചി സ്മാര്‍ട്‌സിറ്റി അവലോകനയോഗം ഇന്നു സ്മാര്‍ട്‌സിറ്റി പവലിയന്‍ ഓഫീസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അധ്യക്ഷതയില്‍ ചേരും. ഉദ്ഘാടനത്തിനു മുന്നോടിയായി നടപ്പാക്കേണ്ട അവസാനഘട്ട മിനുക്കുപണികളും അവശേഷിക്കുന്ന പ്രശ്‌നപരിഹാരങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തും.പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടുന്നതില്‍ മുഖ്യമന്ത്രിയോടും വ്യവസായമന്ത്രിയോടും നന്ദി അറിയിക്കുന്നതായി സ്മാര്‍ട്‌സിറ്റി ഇടക്കാല സിഇഒ ഡോ. ബാബു ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്മാര്‍ട്‌സിറ്റി പദ്ധതി പ്രദേശത്തെ പ്രധാന നാലുവരിപ്പാതയുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ മാസം പത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha