ആശങ്കയോടെ ജനങ്ങള്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു; മുന്നറിയിപ്പില്ലാതെ രാത്രിയില്‍ വെള്ളം തുറന്നുവിടില്ല

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു. ഞായറാഴ്ച വൈകുന്നേരം ആറുമണിക്കുള്ള കണക്കുകള്‍ പ്രകാരം 141.6 അടിയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടി ഉയര്‍ന്നാലുടന്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്കൊഴുക്കാന്‍ വേണ്ട തയ്യാറെടുപ്പ് അവര്‍ തുടങ്ങിക്കഴിഞ്ഞു. അണക്കെട്ടില്‍ നീരെഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിമുതല്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട് ഇപ്പോള്‍ സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് ണ്ടുപോകുന്നത്. നേരത്തെ ഇത് 511 ഘനയടി മാത്രമായിരുന്നു.
മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ഒരുകാരണവശാലും വെള്ളം തുറന്നുവിടരുതെന്ന് തേനി കളക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ജലനിരപ്പ് 142 അടിയിലെത്തിയാലുടന്‍ തേക്കടിയിലെ ഷട്ടര്‍ ഉയര്‍ത്തി തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കും. തുടക്കത്തില്‍ 1400 ഘനയടിയായും ആവശ്യമെങ്കില്‍ പിന്നീട് 2000 ഘനയടിയായും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടാനാണ് തമിഴ്‌നാട് പൊതുമരാമത്തുവകുപ്പിന്റെ തീരുമാനം.
മുന്‍ കരുതലുകളുമായി അപകടസാധ്യത മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ വിവിധ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകള്‍, വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രംഗത്തുണ്ട്. 58 സ്‌കൂളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളായി പരിഗണിച്ച് സൗകര്യം ഒരുക്കിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha