മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഭീഷണി: ഒരാള്‍ അറസ്റ്റില്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം മലയിന്‍കീഴ് പേയാട് കുന്നിന്‍മുകള്‍ അംബികവിലാസത്തില്‍ ജയകൃഷ്ണ(28)നാണ് അറസ്റ്റിലായത്. ഇയാള്‍ ഭീഷണി മുഴക്കിയത് മദ്യലഹരിയിലാണ് എന്ന് കന്റോണ്‍മെന്റ് പൊലീസ് സൂചിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലേക്കാണ് ആറ് മണിയോടെ ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് പൊലീസും ഡോഗ് സ്‌ക്വാഡും ഓഫീസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ മലയിന്‍കീഴില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച ഇയാളെ ചൊദ്യം ചെയ്തു വരികയാണ്. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha