ഇഡി യിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പലതും പുറത്ത് വരുമെന്നും സ്വപ്ന മലയാളി വാർത്തയോട്

ഇഡി യിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പലതും പുറത്ത് വരുമെന്നും സ്വപ്ന മലയാളി വാർത്തയോട്. എല്ലാം നടക്കട്ടെ കാര്യങ്ങൾ മാറി മറയുമെന്നും സ്വപ്ന മലയാളി വാർത്തയോട് പറഞ്ഞു. സ്വപ്നയുമായുളള ഫോൺസംഭാഷണത്തിന് ഫുൾ വീഡിയോ കാണുക
സി എം രവീന്ദ്രൻ ഇന്നും ഇ ഡി ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. തുടർച്ചയായ രണ്ടാം ദിവസമാണ് രവീന്ദ്രൻ ഇഡിക്ക് മുന്നിലെത്തുന്നത്. ഇന്നലെ നിർണ്ണായകമായ പലതും ചോദ്യം ചെയ്യലിൽ പുറത്തു വന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ലൈഫ് മിഷന്‍ കോഴയിടപാടില്‍ വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇഡി. ധാരണാപത്രം ഒപ്പുവെയ്ക്കാന്‍ ആവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒയ്ക്ക് നിര്‍ദേശം നല്‍കുന്ന തദ്ദേശ സെക്രട്ടറിയുടെ കത്ത് പുറത്തായി. കോഴയിടപാടുപമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ നിർണായകമായ പലതും പുറത്ത് വരും. ഇന്നലെ സി.എം.രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തത് ഒന്‍പതര മണിക്കൂറാണ്.
ഇന്നലെ രാവിലെ 9.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടു മണിയോടെയാണ് അവസാനിപ്പിച്ചത്. ചോദ്യം ചെയ്യലിന് ശേഷവും മാധ്യമങ്ങളെ കൈവീശിക്കാണിച്ചായിരുന്നു രവീന്ദ്രന്റെ മടക്കം. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രൻ ഹാജരായിരുന്നില്ല. ഒരു വർഷം മുൻപു നാലു തവണ നോട്ടിസ് നൽകിയതിനു ശേഷമാണു രവീന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരായത്. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്.
വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നത്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതെന്ന പേരിലുളള ചാറ്റുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. കോഴയിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ഏതായാലും പൂർണ്ണ ആത്മവിശ്വാസത്തിൽ തന്നെയാണ് സ്വപ്ന. ഇഡി യിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പലതും പുറത്ത് വരുമെന്നും സ്വപ്ന മലയാളി വാർത്തയോട് വ്യക്തമാക്കി. എല്ലാം നടക്കട്ടെ കാര്യങ്ങൾ മാറി മറയുമെന്നും സ്വപ്ന മലയാളി വാർത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























