കൂളായി ചിരിച്ച മുഖത്തോടെ ഇഡിയുടെ ഓഫീസിനുള്ളിലേക്ക് കയറി;10 മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യൽ; തിരിച്ചിറങ്ങിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല ; ഇന്നും ഇതാവർത്തിക്കുമോ? ഏതാനും നിമിഷങ്ങൾക്കകം സംഭവിക്കുന്നത്!!!

10 മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യൽ.... കൂളായി ചിരിച്ച മുഖത്തോടെ ഇഡിയുടെ ഓഫീസിനുള്ളിലേക്ക് കയറിപ്പോയ സി എം രവീന്ദ്രൻ തിരിച്ചു എത്തിയത് വിഷണ്ണനായി.... മാധ്യമങ്ങൾക്ക് നേരെ കൈവീശി അകത്തേക്ക് രാവിലെ പോയ അദ്ദേഹം തിരിച്ചു വന്നപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല... എന്താണ് ആ 10 മണിക്കൂർ അതിനകത്ത് ചോദിച്ചത് എന്തൊക്കെ ഉത്തരമാണ് അദ്ദേഹം പറഞ്ഞത്? അതിന്റെ വിശദാംശങ്ങൾ വരും മണിക്കൂറുകൾ അറിയുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. രാവിലെ ഒന്‍പതരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുമണിവരെയോളം നീണ്ടു. ഇഡി ഓഫീസില്‍ നിന്ന് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കാൻ രവീന്ദ്രന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രന്‍ ഹാജരായിരുന്നില്ല. അതിനെ തുടര്‍ന്ന് ഇന്നലെ ഹാജരാകാന്‍ വീണ്ടും രവീന്ദ്രന് നോട്ടീസ് നല്‍കുകയായിരുന്നു. കഴിഞ്ഞയാഴ്ച നോട്ടീസ് ലഭിച്ചപ്പോള്‍ നിയമസഭ നടക്കുന്നതിനാല്‍ എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്‌സ്ആപ്പ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്.
https://www.facebook.com/Malayalivartha
























