Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

മാലിന്യക്കൂമ്പാരത്തിനു തീ പിടിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും കൊച്ചിയിലെ അന്തരീക്ഷം മോശമായി തുടരുന്നു... ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് ഇല്ല.... പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മസേന വഴി ശേഖരിക്കും... ഉറവിട മാലിന്യ സംസ്‌കരണം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി....

09 MARCH 2023 06:25 AM IST
മലയാളി വാര്‍ത്ത

പ്‌ളാന്റില്‍ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക്.... ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് ഇല്ല... ബ്രഹ്മപുരം മാലിന്യ പ്‌ളാന്റിലെ തീകെടുത്താനും ശാശ്വത പരിഹാരം കാണാനുമായി ഹൈക്കോടതി ഇന്നലെ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ പ്‌ളാന്റില്‍ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.


ജൈവമാലിന്യ സംസ്‌കരണ പ്‌ളാന്റ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കാനും റോഡുകള്‍ നിര്‍മ്മിക്കാനും തീരുമാനിച്ചു. അതിനിടെ, ഹൈക്കോടതി ഇന്നലെ വിളിച്ചുവരുത്തുകയും വിമര്‍ശിക്കുകയും ചെയ്ത ജില്ലാ കളക്ടര്‍ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. പ്‌ളാന്റിലെ തീയണയ്ക്കാനായി സമയക്രമം നിശ്ചയിച്ച് നടപടി സ്വീകരിക്കാനായി ഹൈക്കോടതി സര്‍ക്കാരിനും നഗരസഭയ്ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്്തു.


കളക്ടര്‍ രേണുരാജ് നടപടികള്‍ പലതും സ്വീകരിച്ചെങ്കിലും ഇവ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. തീപിടിത്തമുണ്ടാകുന്നതിന് മൂന്നു ദിവസം മുമ്പ് സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി നഗരസഭയ്ക്ക് കത്തു നല്‍കിയിരുന്നെന്നും നടപടിയുണ്ടായില്ലെന്നും കളക്ടര്‍ വിശദീകരിച്ചു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അദ്ധ്യക്ഷയെന്ന നിലയില്‍ കളക്ടര്‍ ചുമതല നിര്‍വഹിച്ചോയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.പ്രശ്‌നത്തില്‍ നിന്ന് കളക്ടര്‍ മാറി നില്‍ക്കരുതെന്നും കളക്ടറുടെ ടീം സജീവമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സ്ഥിതി വഷളാവില്ലായിരുന്നുവെന്നും ഹൈക്കോടതി വിമര്‍ശിക്കുകയുണ്ടായി.


കളക്ടറെ സ്ഥലം മാറ്റിയ വിവരം അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഹൈക്കോടതിയെ അറിയിച്ചു. മാര്‍ച്ച് പത്തിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ പുതിയ കളക്ടര്‍, നഗരസഭാ സെക്രട്ടറി എ. ബാബു അബ്ദുള്‍ ഖാദര്‍ എന്നിവര്‍ വീണ്ടും നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.

അഡി. ചീഫ് സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും ഓണ്‍ലൈന്‍ മുഖേന ഹാജരാകണം. കോടതി നിര്‍ദ്ദേശങ്ങളിങ്ങനെ ....


ബ്രഹ്മപുരത്തെ പ്‌ളാന്റില്‍ നാലു മണിക്കൂറിനകം താത്കാലിക വൈദ്യുതി കണക്ഷന്‍ നല്‍കണം. ഖരമാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കണം.
ബ്രഹ്മപുരത്ത് സ്വീകരിക്കുന്ന അടിയന്തര, ഹ്രസ്വകാല, ദീര്‍ഘകാല നടപടികളും മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്താനുള്ള നടപടികളും നഗരസഭാ സെക്രട്ടറി അറിയിക്കുകയും വേണം.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലെ നിര്‍ദ്ദേശങ്ങളും അവ നടപ്പാക്കുന്നതിനുള്ള സമയക്രമവും തദ്ദേശ ഭരണവകുപ്പ് അഡി. ചീഫ് സെക്രട്ടറി അറിയിക്കണം.

സര്‍ക്കാര്‍ തീരുമാനങ്ങളിങ്ങനെ ...


1. ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കും. ഇതിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും.

2. ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവത്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ചേരും.

ബ്രഹ്മപുരത്ത് ഇപ്പോള്‍ 300 അഗ്‌നിശമന സേനാ ജീവനക്കാരും 70 മറ്റു തൊഴിലാളികളും മാലിന്യനീക്കത്തിന് 50 ഓളം ഹിറ്റാച്ചി/ജെ.സി.ബി ഓപ്പറേറ്റര്‍മാരും 31 ഫയര്‍ യൂണിറ്റുകള്‍, 4 ഹെലിക്കോപ്റ്ററുകള്‍, 14 അതിതീവ്ര മര്‍ദ്ദ ശേഷിയുള്ള ജലവാഹക പമ്പുകള്‍ തുടങ്ങിയ സംവിധാനങ്ങളും തീകെടുത്താനുള്ള ശ്രമത്തിലാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (20 minutes ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (38 minutes ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (49 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (1 hour ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (2 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (2 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (4 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (5 hours ago)

Malayali Vartha Recommends