നേരോടെ നിര്‍ഭയം... മുഖ്യമന്ത്രിയുടെ സുരക്ഷയെപ്പറ്റി ചര്‍ച്ച നടത്തിയ ഏഷ്യാനെറ്റ് ന്യൂസ് അവസാനം സ്വന്തം സുരക്ഷയ്ക്കായി കോടതിയില്‍; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണം; പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദ്ദേശം; ട്രോളുകള്‍ നിറയുന്നു

മുഖ്യമന്ത്രി ജനങ്ങളെ പേടിച്ച് വന്‍ പോലീസ് സുരക്ഷയില്‍ എന്ന് പറഞ്ഞ് നിരന്തരം വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് അവസാനം സ്വന്തം സുരക്ഷയ്ക്കായി കോടതിയെ സമീപിച്ചു. അതും കേരള പോലീസിന്റെ സുരക്ഷയ്ക്കായി. അവസാനം കോടതി ഉത്തരവിട്ടു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസുകള്‍ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഓഫീസുകള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെടുന്നത് അനുസരിച്ച് സുരക്ഷ ഉറപ്പാക്കണം എന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് എന്‍ നഗരേഷ് നിര്‍ദേശം നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസില്‍ ഉണ്ടായ എസ് എഫ് ഐ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഹര്‍ജി നല്‍കിയത്.
അതേസമയം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത ചമച്ചെന്ന പി.വി.അന്‍വര്‍ എം.എല്‍.എയുടെ പരാതിയില്‍ വെള്ളയില്‍ പൊലീസെടുത്ത കേസില്‍ ഏഷ്യാനെറ്റിലെ നാല് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് (പോക്സോ) വെള്ളിയാഴ്ച പരിഗണിക്കും. പൊലീസ് റിപ്പോര്‍ട്ട് വൈകിയതിനാലാണ് കേസ് മാറ്റിയത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.കെ.സുനില്‍കുമാര്‍ റിപ്പോര്‍ട്ടിനായി സമയമാവശ്യപ്പെടുകയായിരുന്നു.
നിലവില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടിയില്ലാത്തതിനാല്‍ പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാവും തുടര്‍ നടപടി. ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍ കാളിയത്ത്, നൗഫല്‍ ബിന്‍ യൂസഫ്, നീലി ആര്‍ നായര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
അതേസമയം ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകനെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തിതായി പരാതി. കണ്ണൂരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു, ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ ബ്യൂറോ റിപ്പോര്‍ട്ടറായ നൗഫല്‍ ബിന്‍ യൂസഫിനെതിരെ വിവാദ പരാമര്‍ശനം നടത്തിയത്. നൗഫല്‍ ബിന്‍ യൂസഫ് എന്നല്ല നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോയെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മയക്കുമരുന്ന് മാഫിയയെ തുറന്ന് കാട്ടിയ ഏഷ്യാനെറ്റ് ന്യൂസിന്റെ നാര്‍കോടിക്‌സ് ഈസ് എ ഡേട്ടി ബിസിനസ് എന്ന പരമ്പരയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വ്യാജമെന്ന് ആരോപിച്ച് സിപിഎം നടത്തിയതായിരുന്നു പ്രതിഷേധ പരിപാടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുപയോഗിച്ച് വ്യാജ വീഡിയോ നിര്‍മിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടറെ പൊലീസ് ചോദ്യംചെയ്തു. സിറ്റി പൊലീസ് കമീഷണര്‍ക്കു ലഭിച്ച പരാതിയില്‍ കണ്ണൂര്‍ ഇന്‍സ്പെക്ടര്‍ ബിനുമോഹനും സംഘവുമാണ് ചൊവ്വാഴ്ച പകല്‍ താണയിലെ വീട്ടിലെത്തി ചോദ്യംചെയ്തത്.
കണ്ണൂരിലെ സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ അഭിമുഖം ആരാണ് ആദ്യം തയ്യാറാക്കിയത്, അതേ അഭിമുഖത്തിലെ ശബ്ദമാണോ രണ്ടാമത്തെ അഭിമുഖത്തില്‍, ആദ്യ അഭിമുഖത്തിലെ പെണ്‍കുട്ടിയുടെ ചിത്രമാണോ രണ്ടാമത്തെ വീഡിയോയില്‍ തുടങ്ങിയ കാര്യങ്ങളും അന്വേഷകസംഘം ചോദിച്ചു.
രണ്ടാമത്തെ അഭിമുഖത്തിലെ ശബ്ദം ആദ്യത്തിലേതുതന്നെയാണെന്നും പെണ്‍കുട്ടി വേറെയാണെന്നും മൊഴി നല്‍കിയതായും അന്വേഷകസംഘം സൂചന നല്‍കി. ഈ വിവരങ്ങള്‍ പോക്സോ കേസ് അന്വേഷിക്കുന്ന കോഴിക്കോട് വെള്ളയില്‍ പൊലീസിനു കൈമാറും. അതേസമയം വ്യാജ വീഡിയോ നിര്‍മിച്ച പ്രതികളിലൊരാളായ നൗഫല്‍ ബിന്‍ യൂസഫിനെ കണ്ടെത്താനായില്ല. ബ്യൂറോയിലും വീട്ടിലുമില്ലെന്നാണ് പൊലീസിന് ലഭിച്ച മറുപടി.
https://www.facebook.com/Malayalivartha
























