ആറ്റിങ്ങലില്‍ കാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞു കയറി...... ഒരു വിദ്യാര്‍ത്ഥിനി മരിച്ചു, 18 പേര്‍ക്ക് പരുക്ക്

ആറ്റിങ്ങലില്‍ കാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞു കയറി...... ഒരു വിദ്യാര്‍ത്ഥിനി മരിച്ചു, 18 പേര്‍ക്ക് പരുക്ക്. ബസില്‍ കയറുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞു കയറിയത്. രണ്ടുപേരുടെ നില ഗുരുതരമാണ്.
കടുവാപ്പള്ളി കെ.ടി.സി.ടി ആര്‍ട്‌സ് കോളേജിലെ ഒന്നാംവര്‍ഷ എം.എ ഇംഗ്‌ളീഷ് വിദ്യാര്‍ത്ഥിനി ആറ്റിങ്ങല്‍ മാമം ശ്രീസരസില്‍ വിജയകുമാറിന്റെയും മഞ്ജുവിന്റെയും മകള്‍ ശ്രേഷ്ഠ എം. വിജയ് (22) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ചാത്തന്‍പാറ കല്ലമ്പള്ളി വീട്ടില്‍ സഫിന്‍ഷാ (21), കോരാണി ഇടയ്‌ക്കോട് ആസിയ മന്‍സിലില്‍ ആസിയ (21) എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ കല്ലമ്പലത്തിന് സമീപത്ത് ആഴാംകോണം ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയായിരുന്നു അപകടം നടന്നത് പഴയ വെയിറ്റിംഗ് ഷെഡിന് സമീപം നിര്‍ത്തിയ സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിനിടെ കൊല്ലം ഭാഗത്ത് നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബസിന്റെ ഇടതുഭാഗത്തു കൂടി പാഞ്ഞു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ .
ശ്രേഷ്ഠയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. ചാത്തമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്രേഷ്ഠയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാറോടിച്ചിരുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha
























