ഇതിലും ചാടിക്കടന്നവനാ കെകെ... കേരളം പിടിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞത് വെറും വാക്കല്ല; കേരളത്തില്‍ വമ്പന്‍പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങുന്നു; മോദിയുടെ 100 റാലികളടക്കം വിപുലമായ തന്ത്രങ്ങളുമായി ബി.ജെ.പി.യുടെ ലോക്സഭാ തെരഞ്ഞെടുപ്പ് തന്ത്രം

കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് വെറും വാക്കല്ലെന്ന് തെളിയിക്കാന്‍ ബിജെപി. 2024 പിടിക്കാന്‍ വലിയ തന്ത്രങ്ങളാണൊരുക്കുന്നത്. നരേന്ദ്ര മോദിയുടെ 100 റാലികളടക്കം വിപുലമായ തന്ത്രങ്ങളുമായി ബി.ജെ.പി.യുടെ ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണപരിപാടി തയ്യാറാകുന്നു.
കേരളം ഉള്‍പ്പെടെ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ക്കുമായിരിക്കും മുന്‍തൂക്കം. കേരളത്തില്‍ പാര്‍ട്ടിഅടിത്തറ ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വമ്പന്‍പദ്ധതി പ്രഖ്യാപിച്ചേക്കും. രാജ്യത്തെ 60 ന്യൂനപക്ഷമണ്ഡലങ്ങള്‍ കണ്ടെത്തി പ്രത്യേക പ്രചാരണപരിപാടികള്‍ ആവിഷ്‌കരിക്കും. കഴിഞ്ഞദിവസം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം.
മുതിര്‍ന്നനേതാക്കളായ സുനില്‍ ബന്‍സാല്‍, വിനോദ് താവ്ഡെ, തരുണ്‍ ചുഗ് എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പ്രഖ്യാപിക്കാനും പദ്ധതികള്‍ ഉദ്ഘാടനംചെയ്യാനും ഈവര്‍ഷം അവസാനത്തോടെ രാജ്യവ്യാപകമായി 100 റാലികള്‍ സംഘടിപ്പിക്കും. പാര്‍ട്ടിയുടെ സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളിലും മേഖലകളിലും വിപുലമായ കേന്ദ്രപദ്ധതികള്‍ പ്രഖ്യാപിക്കും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ 160 മണ്ഡലങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് പ്രചാരണപരിപാടികള്‍ വിപുലീകരിക്കും. ന്യൂനപക്ഷവിഭാഗങ്ങള്‍ 30 ശതമാനത്തിലേറെയുള്ള 10 സംസ്ഥാനങ്ങളിലെ 60 മണ്ഡലങ്ങള്‍ ന്യൂനപക്ഷമോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. ഈ മണ്ഡലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷപദ്ധതികള്‍ വിശദീകരിക്കും. സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളില്‍ കൂടുതല്‍ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി. കണക്കുകൂട്ടുന്നു. കേരളത്തിനായി വ്യത്യസ്ത പ്രചാരണതന്ത്രം ആവിഷ്‌കരിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും തുറന്നുകാട്ടാന്‍ കൂടുതല്‍ കേന്ദ്രനേതാക്കളെ നിയോഗിക്കും.
ഇതിന്റെ ഭാഗമായി കേരളത്തില്‍ പാര്‍ട്ടി അടിത്തറ ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വമ്പന്‍പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും എന്നാണ് കണക്കുകൂട്ടല്‍. രാജ്യത്തെ 60 ന്യൂനപക്ഷമണ്ഡലങ്ങള്‍ കണ്ടെത്തി പ്രത്യേക പ്രചാരണപരിപാടികള്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി. നഡ്ഡയുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും അവയുടെ ഉദ്ഘാടനത്തിനുമായി ഈ വര്‍ഷം അവസാനത്തോടെ രാജ്യവ്യാപകമായി റാലികള്‍ സംഘടിപ്പിക്കും. ഇതില്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളില്‍ കൂടുതല്‍ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കും. ഇതിനായുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ അണിയറയില്‍ ഒരുങ്ങിയിട്ടുണ്ട്.
പ്രതിപക്ഷ മുക്തഭാരതം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ബി ജെ പിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും ബാലികേറാമലയായി കണക്കാക്കുന്ന കേരളത്തില്‍. അതിനായി കേരളത്തിനായി വ്യത്യസ്ത പ്രചാരണതന്ത്രം ആവിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
"
https://www.facebook.com/Malayalivartha
























