ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു... 66 വയസ്സായിരുന്നു.... നിര്‍മാതാവും തിരക്കഥാകൃത്തും കൊമേഡിയനുമെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസ്സായിരുന്നു. അടുത്ത സുഹൃത്തും നടനുമായ അനുപം ഖേര്‍ ട്വിറ്ററിലൂടെയാണ് സതീഷ് കൗശികിന്റെ മരണം സ്ഥിരീകരിച്ചത്.
45 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്ന് അവസാനമായെന്നും സതീഷ് ഇല്ലാത്ത ജീവിതം ഒരിക്കലും പഴയത് പോലെ ആകില്ലെന്നും അനുപം ഖേര്‍ കുറിച്ചു. നടി കങ്കണ ഉള്‍പ്പടെയുള്ള താരങ്ങളും അനുശോചനം അറിയിച്ച് പങ്കുവെച്ചിട്ടുണ്ട്.
1965 ഏപ്രില്‍ 13ന് ഹരിയാനയില്‍ ജനിച്ച സതീഷ് കൗശിക് നടന്‍, ഹാസ്യനടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീമേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്.
മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന എന്നീ ചിത്രങ്ങളില്‍ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























