സെർച്ച് കമ്മിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് യുജിസിയുടെ അഭിപ്രായം തേടാൻ ഗവർണർ; ഗവർണർ യു.ജി.സി ചെയർമാന് ഉടൻ കത്ത് നൽകും

സർവ്വകലാശാലകളെ വൈസ് ചാൻസിലർമാരെ തീരുമാനിക്കാൻ ഒരു സെർച്ച് കമ്മറ്റിയുടെ ആവശ്യമുണ്ട്. സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള വിഷയത്തിൽ ഇത് വരെ സർക്കാർ ഒരു തീരുമാനം എടുത്തിട്ടില്ല. ഇപ്പോൾ ഇതാ സെർച്ച് കമ്മിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് യുജിസിയുടെ അഭിപ്രായം തേടാൻ ഒരുങ്ങുകയാണ്. സെർച്ച് കമ്മിറ്റിയെക്കുറിച്ചുള്ള അഭിപ്രായമറിയിക്കാൻ ഗവർണർ യു.ജി.സി ചെയർമാന് ഉടൻ കത്തുനൽകുവാൻ തയ്യാറെടുക്കുകയാണ്.
സർക്കാർ ഗവർണർ പോര് നിലനിൽക്കുന്നതിനിടയിൽ ഇരുകൂട്ടരും സർച്ച് കമ്മിറ്റി രൂപീകരിച്ച് മുന്നോട്ടുപോകാനാണ് ഇപ്പോഴത്തെ നിലപാട്. ഈയൊരു സാഹചര്യത്തിലാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്ന വിഷയത്തിൽ യുജിസിയുടെ ഒരു നിലപാട് ഗവർണർ തേടുന്നത്.കോടതിയുടെ ഉത്തരവ് അനുസരിച്ചാണെങ്കിൽ വിസി നിയമനത്തിൽസർക്കാർ ഇടപെടാൻ പാടില്ല.
പക്ഷേ ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നിലപാട് ഗവർണർക്ക് വിസി നിയമനത്തിന് മാത്രമേ അധികാരമുള്ളൂവെന്നും അപേക്ഷ ക്ഷണിക്കുന്നതും പാനൽ നിർമ്മിക്കുന്നതും എല്ലാം സർക്കാർ ആണെന്നുമാണ്.
എന്നാൽ ഈ വാദത്തിനെ മറികടന്ന് ഗവർണർ നിർണായകമായ ഒരു ചോദ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അതായത് സർക്കാരിന്റെ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് കത്ത് നൽകിയപ്പോൾ എന്ത് അധികാരമുപയോഗിച്ചാണിതെന്നാണ് ഗവർണർ ചോദിച്ചത്.
ഇതോടെ കുസാറ്റ്, എം.ജി, മലയാളം വാഴ്സിറ്റികളിൽ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ നടപടി തുടങ്ങി. മൂന്നിടത്തേക്കുമുള്ള യു.ജി.സി പ്രതിനിധികളെ അടിയന്തരമായി അനുവദിക്കുകയും ചെയ്തു.പക്ഷെ വാഴിസിറ്റി നിയമത്തിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റികളിൽ സർക്കാർ പ്രതിനിധി വേണമെന്നതിനാൽ തുടർനടപടി സ്വീകരിച്ചിരുന്നില്ല. എന്തായാലും ഉടനെ തന്നെഗവർണർ കത്ത് നൽകും
സെർച്ച്കമ്മിറ്റി രൂപീകരിക്കേണ്ടത് ആരാണ് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ചാൻസലർക്കാണ് സെർച്ച്കമ്മിറ്റി രൂപീകരണത്തിനുള്ള അധികാരമെന്നാണ് ഗവർണർ പറയുന്നത്. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ വാഴ്സിറ്റിയുമായി ബന്ധമുള്ളവർ പാടില്ല. വാഴ്സിറ്റികളുടെ പ്രോചാൻസലർ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണെന്നിരിക്കെ എങ്ങനെ സർക്കാരിന് കമ്മിറ്റി രൂപീകരിക്കാനാവുമെന്നും ഗവർണർ ചോദ്യം ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























