ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും; ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത്

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും. തുടർച്ചയായ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി അദ്ദേഹം ഇ ഡിക്ക് മുന്നിൽ എത്താൻ പോകുകയാണ്.ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ് . കഴിഞ്ഞ രണ്ടു ദിവസങ്ങൾ 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മൂന്നാം ദിവസവും അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. അതായത് രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത്.
എന്തായാലും ഇഡിയുടെ നിർദ്ദേശം അനുസരിച്ച് അദ്ദേഹം ചോദ്യം ചെയ്യലിന് എത്തുന്നുണ്ട്. ഇന്നത്തെ ചോദ്യംചെയ്യലിനൊടുവിൽ എന്താണ് സംഭവിക്കുക എത്ര മണിക്കൂർ ചോദ്യം ചെയ്യൽ ഉണ്ടാകും എന്തൊക്കെയായിരിക്കും ചോദിക്കുക എന്നത് നിർണായകമായ കാര്യങ്ങളാണ്. അതിന്റെ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറിൽ മാത്രമേ നമുക്ക് അറിയുവാൻ സാധിക്കുകയുള്ളൂ. എന്തായാലും തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യലിനായി സി എം രവീന്ദ്രൻ പോകുകയാണ്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നില്ല.
ഇതേത്തുടര്‍ന്ന് ഇന്നും ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചിട്ടുണ്ട് . ഇന്നും ചോദ്യം ചെയ്യുന്നത് സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ്. രവീന്ദ്രനെ ചൊവ്വാഴ്ച 10.30 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രാവിലെ 10.30-ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്. രണ്ടാമതും നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ രവീന്ദ്രന്‍ ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരായിരുന്നു .
സ്വപ്‌നയുമായുള്ളതു ഔദ്യോഗിക ബന്ധം മാത്രമാണെന്നും അടുത്ത് ഇടപഴകാന്‍ സ്വപ്‌ന മനഃപൂര്‍വം ശ്രമിച്ചതായി തോന്നിയിരുന്നെന്നും മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) മുമ്പാകെ മൊഴി നല്‍കിതായാണ് സൂചന.. പുറത്തുവന്നതായി കാണുന്ന ചാറ്റുകള്‍ താന്‍ അയച്ചതല്ല. ഫോണില്‍ കൃത്രിമം നടത്തി വ്യാജമായി നിര്‍മിച്ചതാകാമെന്നും രവീന്ദ്രന്‍ ഇന്നലെ പറഞ്ഞെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്. രവീന്ദ്രന്‍ നല്‍കിയ മൊഴികള്‍ ഇ.ഡി. വിശകലനം ചെയ്യും.
https://www.facebook.com/Malayalivartha
























