ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എം.ശിവശങ്കറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂട്ടി കോടതി; 23നു വീണ്ടും ഹാജരാക്കണം; വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷകർ

കേസിലെ പ്രതിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇപ്പോൾ ഇതാ ശിവശങ്കറിന്റെ റിമാൻഡ് കാലാവധി പ്രത്യേക കോടതി 14 ദിവസം കൂടി നീട്ടിയിരിക്കുകയാണ് . 23നു വീണ്ടും ഹാജരാക്കാനും നിർദേശം കൊടുത്തിട്ടുണ്ട്. അതിനു മുൻപ് ശിവശങ്കർ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് വക്കീലന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്.
ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യപെട്ടിരുന്നു .പക്ഷേ കോടതി ആ വാദം കേട്ടില്ല. റിമാൻഡ് ചെയ്യുകയായിരുന്നു. കേസിൽ എം. ശിവശങ്കറിനെ രണ്ടുദിവസം തുടർച്ചയായി ചോദ്യംചെയ്തിരുന്നു. അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഇ.ഡി. ഉന്നയിച്ച പ്രധാനകാര്യം അന്വേഷണവുമായി സഹകരിക്കുന്നില്ല, അതിനാൽ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നായിരുന്നു. എന്തയാലും അദ്ദേഹം ഇപ്പോൾ റിമാൻഡിലാണ് . റിമാൻഡ് കാലാവധി കൂട്ടിയിരിക്കുയാണ് .
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഈ ഇടയ്ക്കു തള്ളിയത്. ജാമ്യം നൽകരുതെന്ന എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു . ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. കോഴയിടപാടിൽ പങ്കില്ലെന്നും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യം ആവശ്യപ്പെടുന്നത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത ഇഡി, ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























