ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി

ഡി. ജി. പി ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി എടുക്കേണ്ടെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. നടപടി സ്വീകരിക്കേണ്ട തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മാധ്യങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിച്ചതാകമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അയച്ച ശുപാര്‍ശയില്‍ ജിജി തോംസണ്‍ ചൂണ്ടികാട്ടി.
ബാര്‍ കോഴക്കേസിലെ വിധിയില്‍ സര്‍ക്കരിനെതിരെ പ്രതികരിച്ചതിനായിരുന്നു ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഉദ്ദ്യോഗസ്ഥരെ നിലക്ക് നിറുത്തുവാന്‍ അറിയാമെന്ന പരസ്യപ്രസ്താവനയും ഏറെ വിവാദം സൃഷ്ടിച്ചു. പിന്നീട് ജേക്കബ് തോമസിനോട് ചീഫ് സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ താനെന്ത് തെററാണ് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha