തമിഴ്‌നാട്ടില്‍ പ്രളയ ദുരന്തമനുഭവിക്കുന്നവര്‍ക്കായി ശബരിമലയില്‍ പ്രത്യേക പൂജ നടത്തി

തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സന്നിധാനത്തും പമ്പയിലും ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി.
സന്നിധാനത്ത് ഇന്നലെ പുലര്‍ച്ചെ നാലിനു നിര്‍മാല്യത്തിനുശേഷം അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി. പുഷ്പാഭിഷേകം, മാളികപ്പുറം ക്ഷേത്രത്തില്‍ സവിശേഷമായ ഭഗവതിസേവ, പമ്പ ഗണപതി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം, ഉച്ചപൂജ എന്നിവയുണ്ടായിരുന്നു. പമ്പയിലെ ഉപദേവാലയങ്ങളിലും വിശേഷാല്‍ പൂജകള്‍ നടന്നു. വൈദിക വിധിപ്രകാരം തന്ത്രിയുടെ അനുമതിയോടെയായിരുന്നു ചടങ്ങുകള്‍.
സന്നിധാനത്ത് നടന്ന അഷ്ടദ്രവ്യഗണപതി ഹോമത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂജാകര്‍മങ്ങള്‍ നടത്തി. മേല്‍ശാന്തി ഇ.എസ്. ശങ്കരന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം കമ്മിഷണര്‍ രാമരാജ പ്രേമപ്രസാദ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍ രേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലകാലത്ത് നടന്ന ദുരന്തത്തില്‍ മരിച്ചവര്‍ക്കു നിത്യശാന്തി നേരുന്നതിനും കുടുംബങ്ങള്‍ക്ക് അയ്യപ്പന്റെ ആശ്വാസമേകാനുമാണ് പൂജകള്‍ നടത്തിയതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha