ബസ് ഓടിച്ചത് തോന്നിയപോലെ....രാമപുരത്ത് അപകടമുണ്ടാക്കിയ കൊലയാളി ബസ് ശരണ്യയുടെ പെര്‍മിറ്റ് റദ്ദാക്കി; കുറവിലങ്ങാട് വഴി പോകേണ്ട ബസ് ഓടിയത് രാമപുരം വഴി

നടപടി ഫലപ്രദം പക്ഷേ എത്ര നാള്‍. പാലാ രാമപുരത്ത് അമിതവേഗതയില്‍ പാഞ്ഞ് വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത ശരണ്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. അപകടമുണ്ടാക്കിയ ബസ് അമിതവേഗതയില്‍ പാഞ്ഞത് പോകാന്‍ അനുമതിയില്ലാത്ത വഴിയാണെന്ന് അന്വേഷണിത്തില്‍ വ്യക്തമായി. കുറവിലങ്ങാട് വഴി പോകേണ്ട ശരണ്യ ബസ് ഓടിയത് രാമപുരം വഴിയാണ് പോയത്. ബസിന് ഇതുവഴി പോകാനുള്ള പെര്‍മിറ്റ് ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത്. സംഭവത്തില്‍ ബസിന്റെ െ്രെഡവര്‍ എരുമേലി സ്വദേശി രഞ്ജുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി.
കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ട് അഞ്ചു മണിയോടെയാണ് രാമപുരം വെള്ളിലാപ്പള്ളി സ്‌കൂളിനു സമീപം പുതുവേലി പാലത്തിലായിരുന്നു ആകാശിന്റെ ജീവനെടുത്ത അപകടം ഉണ്ടായത്. മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അമിത വേഗത്തിലെത്തിയ ശരണ്യ എന്ന സ്വകാര്യ ബസ് വിദ്യാര്‍ത്ഥികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട് ട്യൂഷനും കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ആകാശും സുഹൃത്ത് താളനാനിക്കല്‍ ക്രിസ്റ്റി ദിലീപും.
സൈക്കിള്‍ തള്ളിക്കൊണ്ട് പരസ്പരം സംസാരിച്ചു നടക്കുകയായിരുന്നു ഇവര്‍. എറണാകുളത്തു നിന്ന് പത്തനംതിട്ടയ്ക്കു പോവുകയായിരുന്ന ബസ് പിന്നില്‍ നിന്നു വന്ന് വിദ്യാര്‍ത്ഥികളെ ഇടിച്ചു തെറിപ്പിച്ചു. റോഡരികിലെ റബര്‍ തോട്ടത്തിലേക്ക് ക്രിസ്റ്റി തെറിച്ചു വീണു. ആകാശിനെ ബസിനടിയില്‍ നിന്നാണ് പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തല്ലിത്തകര്‍ത്തിരുന്നു.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തെ മറികടന്നെത്തിയ ശരണ്യ ബസ് എതിരെ വന്ന തടി കയറ്റിയ ലോറിയില്‍ ഇടിക്കാതെ ഇടത്തേക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് വൈദ്യുതി തൂണില്‍ ഇടിച്ച് ബസ് നിന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ബസ് ജീവനക്കാര്‍ കടന്നുകളഞ്ഞു.
ശരണ്യയുടെ മിക്കവണ്ടികളും ഇത്തരത്തില്‍ തോന്നിയപോലെ പെര്‍മിറ്റ് ഇല്ലാതെ ഓടുകയാണെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പെ ആക്ഷേപം ഉള്ളതാണ്. ബാലകൃഷ്ണപിള്ളയുടെ സ്വന്തക്കാരന്‍ ആയതിനാല്‍ ആരും തൊടില്ല എന്ന ധാര്‍ഷ്ഠ്യമാണ് ബസ് തൊഴിലാളികള്‍ക്ക്. എന്നാല്‍ അധികൃതര്‍ പിടിപാടുകളെ ഭയന്ന് നടപടി എടുക്കാതിരുന്നതിനാല്‍ ഈ കൊലയാളി ബസുകള്‍ കവര്‍ന്നത് നിരവധി ജീവനാണ്. സാദാ ബസുകള്‍ക്കും കുത്തക മുതലാളിമാര്‍ക്കും രണ്ടു നിയമമാണെന്നും ഈ സംഭവം വെളിവാക്കുന്നു. ഇനിയെങ്കിലും അധികൃതര്‍ ഉണരട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha