സഞ്ജു സ്ഥാനം ഒഴിഞ്ഞു, കേരളത്തിന് പുതിയ രണ്ട് ക്യാപ്റ്റന്മാര്‍, രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും ഏകദിന മത്സരങ്ങളില്‍ കേരളത്തെ നയിക്കും

കേരള ക്രിക്കറ്റ് ടീമിനു ഇനി രണ്ടു ക്യാപ്റ്റന്‍മാര്‍. ചതുര്‍ദിന മത്സരങ്ങളില്‍ രോഹന്‍ പ്രേമും ഏകദിന മത്സരങ്ങളില്‍ സച്ചിന്‍ ബേബിയും കേരളത്തെ നയിക്കും. സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞതോടെയാണ് രണ്ടു ഫോര്‍മാറ്റുകളിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷിക്കാന്‍ കെസിഎ തീരുമാനിച്ചത്.
കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ കീഴിലിറങ്ങിയ കേരളം രഞ്ജിയില്‍ നോക്കൗട്ടിനു തൊട്ടടുത്ത് എത്തിയിരുന്നു. എന്നാല്‍, സീസണില്‍ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം പ്രതീക്ഷിച്ച പോലെ ഉയര്‍ന്നില്ല. തുടര്‍ന്ന് ഹിമാചല്‍പ്രദേശിനെതിരായ അവസാന മത്സരത്തിലെ തോല്‍വിയോടെ സഞ്ജു ക്യാപ്റ്റന്‍സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നു കെസിഎയോട് അഭ്യര്‍ഥിക്കുകയായിരുന്നു.
ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ നായകസ്ഥാനം ഒഴിയുകയാണെന്നാന്നു സഞ്ജു അസോസിയേഷനെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha