പുതുശ്ശേരി രാമചന്ദ്രന് എഴുത്തച്ഛന്‍ പുരസ്‌കാരം

ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് കവിയും ഭാഷാ ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സാംസ്‌കാരികമന്ത്രി കെ.സി ജോസഫ് പറഞ്ഞു. 1.5 ലക്ഷം രൂപയാണ് പുരസ്‌കാരം. കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്.
87 കാരനായ പുതുശ്ശേരി രാമചന്ദ്രന്‍ ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് ഭാഷകളില്‍നിന്ന് നിരവധി കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2005 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും 2009 ല്‍ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. വള്ളത്തോള്‍ പുരസ്‌കാരം, മഹാകവി പി അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, കണ്ണശ്ശ സ്മാരക അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha