മുല്ലപ്പെരിയാര്‍ അണക്കെട്ട് : സ്പില്‍ വേയുടെ ആറു ഷട്ടറുകള്‍ തുറന്നു, തുറന്നത് മുന്നറിയിപ്പില്ലാതെ

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 ആയി. സ്പില്‍ വേയുടെ ആറു ഷട്ടറുകള്‍ തുറന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെയായിരുന്നു തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. ഷട്ടറുകള്‍ തുറക്കുന്നതിനുള്ള ചട്ടംലംഘിച്ചായിരുന്നു ഇത്. ഷട്ടറുകള്‍ തുറക്കുന്നതിനുമുമ്പ് ഷട്ടര്‍ഗേറ്റ് ഓപ്പറേറ്റിംഗ് മാനുവല്‍ കേന്ദ്ര ജലകമ്മീഷന് സമര്‍പ്പിക്കണമെങ്കിലും തമിഴ്‌നാട് ഇത് സമര്‍പ്പിച്ചില്ല. അണക്കെട്ടു മേഖലയിലും തേക്കടി ഉള്‍പ്പെടെയുള്ള വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്.
സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാട് നടപടി സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷം ഇവര്‍ ജലനിരപ്പ് 142 അടിയിലെത്തിക്കുകയും ചെയ്തു. 142 അടി മുട്ടിയപ്പോള്‍ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാല്‍ ഷട്ടറുകള്‍ പൂര്‍ണമായി തുറന്നുവയ്ക്കുകയും ഫോര്‍ബേ ഡാം തുറന്നും വെള്ളം കൂടുതലായി ഒഴുക്കി ജലനിരപ്പ് വരുതിയിലാക്കുകയായിരുന്നു.
ഇത്തവണ സ്ഥിതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വ്യത്യസ്തമാണ്. തമിഴ്‌നാട്ടില്‍ ഉണ്ടായിരിക്കുന്ന വെള്ളപ്പൊക്കവും അവിടെ തുടരുന്ന മഴയ്ക്കും പുറമേ കേരളത്തില്‍ മഴ ശക്തമായിരിക്കുന്നതും കാര്യങ്ങള്‍ വരുതിയില്‍ നില്‍ക്കില്ലെന്ന സൂചനയാണു നല്‍കുന്നത്. അണക്കെട്ടിലേക്കുള്ള വെള്ളമൊഴുക്കു വര്‍ധിച്ചിട്ടും തമിഴ്‌നാട് അങ്ങോട്ടു കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ കൂടിയാല്‍ അതു കോടതി അലക്ഷ്യമാകുമെന്നതു പ്രധാന കാര്യമാണെങ്കിലും 152 അടിവരെ ജലനിരപ്പ് ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ അവകാശവാദം ബലപ്പെടുത്താന്‍ അവര്‍ ഇതൊരു അവസരമാക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha