മാവേലിക്കരയില്‍ ചെട്ടികുളങ്ങര ജംഗ്ഷനു സമീപത്തായി മണല്‍ വില്പന നടത്തുന്ന സ്ഥലത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു
മാവേലിക്കരയില്‍ ചെട്ടികുളങ്ങര ജംഗ്ഷനു സമീപം മണല്‍ വില്പന നടത്തുന്ന സ്ഥലത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പൂവമ്പള്ളില്‍ ജയലാല്‍ (35) ആണ് മരിച്ചത്.
ഇന്നലെ രാത്രി ക്ഷേത്രത്തില്‍ ഗാനമേള കാണാനായി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ വന്നിരുന്നു. പുലര്‍ച്ചെ ഒന്നിന് ഇവരെ വീട്ടില്‍ കൊണ്ടുവിട്ടശേഷം തിരികെ വന്നതായി പറയപ്പെടുന്നു. പരേതനായ ചന്ദ്രന്റെയും രാജമ്മയുടെയും മകനാണ്. ഭാര്യ: അഞ്ജു.
"
https://www.facebook.com/Malayalivartha