സോളാര്‍ കേസില്‍ സരിതയുടെ മൊഴിയെടുക്കല്‍ അടുത്തമാസത്തേയ്ക്ക് മാറ്റി

സോളാര്‍ക്കേസില്‍ സരിതയുടെ മൊഴിയെടുക്കല്‍ അടുത്ത മാസത്തേയ്ക്ക് മാറ്റി. മൊഴി നല്‍കാന്‍ സരിതാ എസ് നായര്‍ ഇന്ന് കമ്മിഷന് മുമ്പാകെ ഹാജരായെങ്കിലും സമയം നീട്ടി ചോദിക്കുകയായിരുന്നു. അടുത്തമാസം പതിനഞ്ചിലേയ്ക്കാണ് സരിതയുടെ മൊഴിയെടുക്കല്‍ മാറ്റിയത്. സമയം അനുവദിച്ച കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ സരിത ഉയര്‍ത്തികാണിച്ച കത്ത് ഹാജരാക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു.
കേസിലെ ഒന്നാം പ്രതിയായ ബിജുരാധാകൃഷ്ണനും പതിനഞ്ചിന് കമ്മിഷന്‍ മുമ്പാകെ ഹാജരാകണമെന്നും കമ്മിഷന്‍ വ്യക്തമാക്കി. സരിതയുടെ വാദങ്ങള്‍ക്ക് മേല്‍ എതിര്‍വാദങ്ങള്‍ ഉണ്ടെങ്കില്‍ ബിജുവിന് കമ്മിഷനെ ബോധിപ്പിക്കാമെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെയുള്ള ബിജുരാധാകൃഷ്ണന്റെ ലൈംഗികാരോപണ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സരിത കമ്മിഷന് മുമ്പാകെ ഹാജരായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha