കോട്ടയം കെഎസ്ആർടിസി ഡിപ്പോയ്ക്ക് ബോംബ് ഭീഷണി! സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ ഉപേക്ഷിച്ച കത്ത് പൊലീസിനു കൈമാറി
കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി. സ്റ്റാൻഡിൽ രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്ന ഭീഷണി ഉയർത്തിയാണ് കത്ത് ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ എത്തിച്ചത്. ശനിയാഴ്ച രാവിലെയാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ കത്ത് എത്തിച്ചത്. തുടർന്ന്, വിവരം അറിഞ്ഞ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി. സ്റ്റേഷൻ മാസ്റ്റർ ഓഫിസിലാണ് രാവിലെയോടെ കത്ത് എത്തിച്ചത്.
കത്ത് എത്തിച്ചതിനു പിന്നാലെ ജീവനക്കാർ അടക്കം പരിഭ്രാന്തരമായി മാറി. കത്ത് കണ്ടെത്തിയതായും, ഒന്നിലധികം ഇടങ്ങളിൽ ബോംബ് വയ്ക്കുമെന്നു ഭീഷണി കത്തിൽ ഉള്ളതായും ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ പറഞ്ഞു. കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറിയിട്ടുണ്ട്.
കത്തിന്റെ പകർപ്പ് കെഎസ്ആർടിസി അധികൃതർ കൈവശം വച്ച ശേഷമാണ് ഇപ്പോൾ കത്ത് പൊലീസിനു കൈമാറിയിരിക്കുന്നത്. ആദ്യത്തെ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കക്കം മറ്റൊരു കത്തു കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടു കത്തുകളും പൊലീസിനു കൈമാറി. രണ്ടിനും കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയാണ് ഉള്ളത്.
https://www.facebook.com/Malayalivartha