Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

കാട്ടുപോത്ത് കാട് കയറിയില്ല; വനംവകുപ്പിന്റെ വാദം പൊളിഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ വീണ്ടും കാട്ടു പോത്തിന്റെ വിളയാട്ടം

11 MARCH 2023 12:19 PM IST
മലയാളി വാര്‍ത്ത

കാട്ടുപോത്ത് കാടുകയറിയെന്ന വനംവകുപ്പിന്റെ വാദം പൊളിഞ്ഞു, കാട്ടുപോത്തിനെ വീണ്ടും ഇടക്കുന്നം പ്രദേശത്ത് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ കാട്ടുപോത്തിനെ ഇടക്കുന്നം പേഴക്കല്ല് ഭാഗത്താണ് കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി രണ്ട് തവണ വെടിയുതിര്‍ത്ത് കാട്ടുപോത്തിനെ പ്രദേശത്തുനിന്ന് മാറ്റുന്നതിന് ശ്രമം നടത്തി. പിന്നീട് ഡ്രോണ്‍ ഉപയോഗിച്ച്‌ പരിശോധനയും നടത്തി. വെള്ളനാടി എസ്റ്റേറ്റില്‍നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് കാട്ടുപോത്ത് എത്തിനിന്നത്. എരുമേലി റേഞ്ച് ഓഫീസിന് കീഴിലെ 30 ഉദ്യോഗസ്ഥരും പിരുമേട് റാപിഡ് റെസ്‌പോണ്‍സ് ടീമും സ്ഥലത്ത് ക്യാമ്ബ് ചെയ്താണ് പരിശോധന നടത്തുന്നത്.കാട്ടുപോത്ത് ഇറങ്ങിയിട്ട് 11 ദിവസമായി.

കാട്ടുപോത്ത് ഇടക്കുന്നത്ത് ജനവാസമേഖലയില്‍ ഇറങ്ങിയിട്ട് 11 ദിവസംപിന്നിട്ടു. കഴിഞ്ഞ 28-ന് കിണറ്റില്‍ വീണ കാട്ടിപോത്തിനെ പിടികൂടാതെ കയറ്റിവിട്ടതാണ് ഇപ്പോഴും നാട്ടില്‍ അലയുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നാല് ദിവസമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തിയിട്ടും കാട്ടുപോത്തിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചാണകം, കാല്‍പ്പാട്, കിടക്കുന്ന സ്ഥലം എന്നിവ കണ്ടെത്തി ട്രാക്ക് പരിശോധന നടത്തിയാണ് കാടിനടുത്ത് വരെയെത്തിയെന്ന് വനം വകുപ്പ് അറിയിച്ചത്.

എന്നാല്‍ വീണ്ടും ഇടക്കുന്നം പ്രദേശത്ത് വീണ്ടും കാട്ടുപോത്തിനെ കണ്ടെത്തിയതോടെ ഈ വാദവും പൊളിഞ്ഞു. പലതവണ കാട്ടിപോത്തിനെ പ്രദേശത്ത് കണ്ടിട്ട് വനംവകുപ്പിനെ അറിയിച്ചിട്ടും അധികൃതര്‍ വിശ്വാസത്തിലെടുത്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കാട്ടുപോത്തിനെ വീണ്ടും പ്രദേശത്ത് കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന വനംവകുപ്പിന്റെ നിര്‍ദേശത്തോടെ പൂര്‍ണമായും നാട്ടുകാര്‍ സഹകരിച്ചിരുന്നു. ജനങ്ങള്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (8 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (15 minutes ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (21 minutes ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (29 minutes ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (46 minutes ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (55 minutes ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (7 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (7 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (8 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (8 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (8 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (8 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (8 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (9 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends