സി പി എം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഓർത്തഡോക്സ് സഭാ പ്രതിനിധികൾ

ഓർത്തഡോക്സ് സഭാ പ്രതിനിധികൾ സി പി എം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. സഭാതർക്ക വിഷയത്തിൽ സർക്കാർ നീക്കത്തിൽ സഭാ നേതൃത്വം പ്രതിഷേധം പരസ്യമാക്കിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. സഭാ സെക്രട്ടറി ബിജു ഉമ്മൻ,സിനഡ് സെക്രട്ടറി ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത,
അത്മായ സെക്രട്ടറി റോണി വർഗീസ് എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് പാർട്ടി സെക്രട്ടറിയെ കണ്ടത്.നിലപാട് പാർട്ടി സെക്രട്ടറിയെ അറിയിച്ചതായി ഓർത്തഡോക്സ് സഭ നേതൃത്വം വ്യക്തമാക്കി.സഭാതർക്കത്തിൽ നിയമനിർമാണത്തിനൊരുങ്ങുന്ന സർക്കാർ നീക്കമാണ് ഓർത്തഡോക്സ് സഭയുടെ പ്രതിഷേധത്തിനു കാരണം. കോട്ടയത്തെ സ്വകാര്യ ഹോട്ടലിലെ കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു.
https://www.facebook.com/Malayalivartha























