30 ബില്യൺ ഡോളറിന്റെ വ്യാപാരത്തിൽ അതൃപ്തിയുണ്ട്; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ

വ്യാപാരത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാനൊരുങ്ങി ഇന്ത്യയും ഓസ്‌ട്രേലിയയും. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള 30 ബില്യൺ ഡോളറിന്റെ വ്യാപാരത്തിൽ അതൃപ്തിയുണ്ട് . അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്ന്കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഓസ്‌ട്രേലിയൻ വാണിജ്യ-ടൂറിസം മന്ത്രി ഡോൺ ഫാരലുമായി ഇന്ത്യ-ഓസ്‌ട്രേലിയ 18-ാമത് ജോയിന്റ് മിനിസ്റ്റീരിയൽ കമ്മീഷൻ ഡൽഹിയിൽ ഉണ്ടായിരുന്നു. അതിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് ലോകത്ത് വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹകരണത്തിന്റെയും വ്യാപാര കരാറിന്റെയും രണ്ടാം ഘട്ടത്തിനായുള്ള ചർച്ചകൾ വീണ്ടും തുടങ്ങുകയാണ്. ഇതിനെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു. രണ്ട് സഹോദരങ്ങളെപ്പോലെയാണ് ഇരു രാജ്യങ്ങളും വിവിധ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
നിയമവാഴ്ച ഉൾപ്പെടെയുള്ള ജനാധിപത്യ മൂല്യങ്ങളും സുതാര്യമായ സംവിധാനങ്ങളും പങ്കിടാറുണ്ട്. മാത്രമല്ല ഇരു രാജ്യങ്ങൾക്കും പരസ്പര സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.നവീകരണം, പ്രതിരോധം, ബഹിരാകാശ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഊർജ സംവിധാനങ്ങൾ എന്നീ മേഖലകളിൽ ഉന്നതരാകുക എന്ന ലക്ഷ്യമാണ് ഇരുരാജ്യങ്ങൾക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പരസ്പരമുള്ള വളർച്ചക്കായി കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗോയൽ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























