Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

സര്‍വ്വകലാശാലകളില്‍ സ്വസ്ഥവും സൗകര്യപ്രദവുമായ പഠന സൗകര്യമില്ലാത്തതു കൊണ്ടാണ് കേരളത്തിലെ വിദ്യാര്‍്തഥികള്‍ അതിര്‍ത്തി വിട്ട് പോയി വിദ്യാഭ്യാസം നേടുന്നത്.

11 MARCH 2023 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ, സ്വഭാവദൂഷ്യത്തിന്റെ പേരിലോ ആണ്. എന്നാലിവിടെ സാങ്കേതിക സര്‍വ്വകലാശാല വിസിക്കെതിരെ കേരള സര്‍ക്കാര്‍ എടുത്തു കൊണ്ടിരിക്കുന്ന നടപടികള്‍ വിചിത്രവും കേട്ടു കേള്‍വിയില്ലാത്തതുമാണ്. സര്‍വ്വകലാശാലകളില്‍ സ്വസ്ഥവും സൗകര്യപ്രദവുമായ പഠന സൗകര്യമില്ലാത്തതു കൊണ്ടാണ് കേരളത്തിലെ വിദ്യാര്‍്തഥികള്‍ അതിര്‍ത്തി വിട്ട് പോയി വിദ്യാഭ്യാസം നേടുന്നത്.

ഈ സാഹചര്യത്തില്‍ സിപിഎം അവ പരിഹരിച്ച് പരമാവധി വിദ്യാര്‍ത്ഥികളെ ഇവിടെ പിടിച്ചു നിറുത്തുന്നതിന് പകരം സിപിഎമ്മിന്റെ സങ്കുചിത താല്പര്യങ്ങള്‍ക്കായി വിദ്യാഭ്യാസ രംഗം തീറെഴുതി കൊടുത്തിരിക്കുകയാണ്.സിപിഎം എന്തു കൊണ്ട് ഇത്രയേറെ അധപതിക്കുന്നു എന്നു ചോദിക്കുന്നവരാണ് ഏറെയും. വനിതകള്‍ക്കായി പലവിധ തട്ടിക്കൂട്ട് പരിപാടികളും നടത്തുന്ന പാര്‍ട്ടിയെന്ന് സ്വയം പൊക്കി പറയുന്നുണ്ടെങ്കിലും എന്നും വനിതകളോട് ഇത്തരം സമാപനമാണ് കൈകൊണ്ടിരുന്നതെന്ന് വ്യക്തമാണ്.
 
സര്‍വീസില്‍നിന്നു വിരമിക്കാന്‍ 21 ദിവസം മാത്രം ശേഷിക്കെ സാങ്കേതിക സര്‍വകലാശാലാ (കെടിയു) വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനു സര്‍ക്കാരിന്റെ കാരണംകാണിക്കല്‍ നോട്ടിസ് ലഭിച്ചതോടെ ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരും  അങ്കലാപ്പിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ, ഗവര്‍ണറുടെ ഉത്തരവ് അനുസരിച്ച് 5 മാസം മുന്‍പ് വിസി സ്ഥാനം ഏറ്റെടുത്ത സിസയ്‌ക്കെതിരെ നടപടി സ്വീകരിക്കാനും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അവതാളത്തിലാക്കാനുമാണ് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയതെന്ന് ആരോപണം ഉയരുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്റെ ഡയറക്ടറായിരുന്നപ്പോഴാണ് സിസ തോമസിന് ഗവര്‍ണര്‍ വിസി പദവി നല്കിയത്.

സിസി തോമസിനെ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇടപെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായി നിയമിക്കേണ്ടി വന്നു. ഈ മാസം 31ന് അവര്‍ വിരമിക്കുകയാണ്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തത് കേരള സര്‍വീസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റദൂഷ്യവുമാണെന്നും അതിനാല്‍ അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടിസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ തലവന്‍ ഗവര്‍ണര്‍ ആണെന്നിരിക്കെ അദ്ദേഹത്തിന്റെ ഉത്തരവ് അനുസരിച്ചതിനാണ് ഡോ. സിസ നടപടി നേരിടുന്നത്. സാങ്കേതിക സര്‍വകലാശാലാ വിസി സ്ഥാനത്തേക്കു സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ യുജിസി ചട്ടപ്രകാരം സ്വീകാര്യം അല്ലാത്തതിനാല്‍ ഔദ്യോഗിക ജോലിയോടൊപ്പം വിസിയുടെ അധികച്ചുമതല കൂടി ഡോ. സിസ വഹിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു.

ഗവര്‍ണറുമായുള്ള അഭിപ്രായഭിന്നതയും  സ്ഥലംമാറ്റം ട്രൈബ്യൂണല്‍ മരവിപ്പിച്ചതും വിരമിച്ചാലും വിസി സ്ഥാനത്തു സിസ തുടരുമെന്ന രാജ്ഭവന്റെ നിലപാടുമാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. സാങ്കേതിക സര്‍വ്വകലാശാസ വിസി കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥാനം രാജിവെച്ചപ്പോള്‍ സര്‍ക്കാര്‍ പുതിയ വിസി പാനല്‍ നല്കിയിരുന്നു.എന്നാല്‍ യോഗ്യരായവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ ലിസ്റ്റ് അപ്പാടെ തള്ളിയാണ് സിസ തോമസിനെ നിയമിച്ചത്. വിസി സ്ഥാനം രാജിവെച്ച് തിരികെ സര്‍വ്വീസിലെത്താന്‍ സര്‍ക്കാരും വിസിയായി തുടരണമെന്ന് ഗവര്‍ണറും സിസയെ രണ്ട് വശത്തു നിന്നും മുറുക്കി കൊണ്ടിരുന്നു. എന്നാല്‍ സ്‌റ്റേറ്റിന്റെ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ പറയുന്നത് കേള്‍ക്കുകയാണ് സിസ ചെയ്ത് തെറ്റ്.

ഇപ്പോഴിതാ ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. ഒരു കാരണവശാലും സര്‍ക്കാരിന്റെ വിരട്ടലുകള്‍ക്കൊന്നും ഗവര്‍ണര്‍ മയപ്പെടുന്നില്ലെന്ന് കണ്ടപ്പോഴാണ് വിസിയ്‌ക്കെതിരെ നടപിടിയെടുക്കാന്‍ ആരംഭിച്ചത്. സെര്‍ച്ച് കമ്മിറ്റിയിലേയ്ക്ക് പ്രതിനിധികളെ നിയമിക്കാതെ ഗവര്‍ണറുടെ അധികാരത്തെ വെല്ലുവിളിച്ചു കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന യുദ്ധം കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് ദോഷകരമായി ബാധിക്കാനാണ് സാധ്യത. എന്നാലും സിപിഎം സ്വന്തം ഭാഗത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (21 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (39 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends