കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം....നിയന്ത്രണംവിട്ട ബസ് അടുത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി.....കമാനം തകർന്ന് ബസ്സിനു മുകളിൽ വീണ് ഒട്ടേറെപ്പേർക്ക് പരുക്കേറ്റു....മൂന്ന് പേരുടെ നില ഗുരുതരം..

കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട ബസ് അടുത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി. കമാനം തകർന്ന് ബസ്സിനു മുകളിൽ വീണ് ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ കോന്നി മെഡിക്കൽ കോളജ്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു, ബീം തലയിൽ വീണ് പരുക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. കെഎസ്ആർടിസി ഡ്രൈവർക്കും പരുക്കേറ്റു. ഉച്ചസമയം ആയതിനാൽ കൂടുതൽ ആളുകൾ ബസ്സിൽ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്.കെഎസ്ആർടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
ബസ്സിലുണ്ടായിരുന്ന ആളുകൾക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കെഎസ്ആർടിസി ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.കാറിൽ സഞ്ചരിച്ചവർ ആലുവ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഈ പ്രദേശത്ത് അപകടം പതിവാണ്.
https://www.facebook.com/Malayalivartha























