ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വിഷപ്പുകയെത്തുടര്‍ന്ന് 799 പേര്‍ ചികിത്സ തേടി....

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വിഷപ്പുകയെത്തുടര്‍ന്ന് 799 പേര്‍ ഇതുവരെ ചികിത്സ തേടിയെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 17 പേര്‍ കിടത്തി ചികിത്സ ചെയ്തു. കൂടുതല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഐഎംഎ പ്രൈവറ്റ് ആശുപത്രി മുതലായവയുടെ സഹകരണമുണ്ടാകും. ആരോഗ്യ സര്‍വ്വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.
മൊബൈല്‍ യൂണിറ്റുകള്‍ ഉണ്ടായിരിക്കും. എറണാകുളം ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ക്ക് എതിരെയുള്ള നടപടികള്‍ ആരംഭിക്കും. ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടരുത്. കുട്ടികള്‍, പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ പ്രേത്യേകം ശ്രദ്ധിക്കണം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം ബഹ്മപുരത്തെ ജൈവമാലിന്യ സംസ്‌കരണ ടെന്‍ഡറില്‍ കഴിഞ്ഞ വര്‍ഷം കരാര്‍ ലഭിച്ചത് സിപിഎം നേതാവിന്റെ കമ്പനിക്ക്. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ രണ്ട് പങ്കാളികളില്‍ ഒരാള്‍ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീര്‍ ബാബുവാണ്. ടെന്‍ഡറില്‍ അട്ടിമറി നടന്നു എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും കമ്പനി നേരിടുകയാണ്.
കൊച്ചി കോര്‍പ്പറേഷനില്‍ പ്രതിദിന മാലിന്യ സംസ്‌കരണത്തില്‍ ഏറ്റവും ഒടുവില്‍ കരാര്‍ നേടിയ കമ്പനി സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സാണ്. തീപിടുത്തം ഉണ്ടായ മാര്‍ച്ച് രണ്ടിനാണ് കരാര്‍ അവസാനിച്ചത്. സക്കീര്‍ ബാബു സിപിഎം ബ്രാഞ്ച് സെക്രട്ടറി, വിവാദ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കിയ സംഘടനയിലെ വൈസ് പ്രസിഡന്റ് സേവി ജോസഫ് എന്നീ രണ്ട് പേരാണ് കമ്പനി ഉടമകള്‍.
https://www.facebook.com/Malayalivartha























