Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

നായാട്ട് തുടങ്ങി സഖാക്കളെ! നടുങ്ങിത്തരിച്ച് പിണറായി... പിറകിൽ ആ അജ്ഞാതന്‍! വിജേഷിനെ തൂക്കാൻ കർണാടക പോലീസ്

12 MARCH 2023 12:20 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

കണ്ണൂർ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തന്റെ പരാതിയില്‍ വിജേഷ് പിള്ളക്കെതിരേ കര്‍ണാടക പോലീസ് ദ്രുത ഗതിയില്‍ നിയമനടപടികള്‍ ആരംഭിച്ചെന്ന് സ്വപ്‌ന സുരേഷ്.

ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് സ്വപ്ന ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘നായാട്ട് ആരംഭിച്ചു’ എന്ന് ആരംഭിക്കുന്ന കുറിപ്പിൽ, വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗളൂരുവിലെ ഹോട്ടലിൽ തെളിവെടുത്തുവെന്നും പറയുന്നു.

കര്‍ണാടക പോലീസ് വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്നെ മൊഴി എടുക്കാന്‍ വിളിപ്പിച്ചെന്നും സ്വപ്‌ന ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പോലീസിനെ അറിയിച്ചെന്നും ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതനെന്നും സ്വപ്ന. നായാട്ട് തുടങ്ങി സഖാക്കളെ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം-

നായാട്ട് ആരംഭിച്ചു.

എന്റെ പരാതിയില്‍ കര്‍ണാടക പോലീസ് ധൃത നടപടികള്‍ ആരംഭിച്ചു. കര്‍ണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫര്‍ തന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു.

വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പോലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍. നായാട്ട് തുടങ്ങി സഖാക്കളെ....

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചു വരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്നയുടെ പരാതി. തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കോടതിയിലും ഹാജരാക്കും. വിജേഷിന്‍റെ ലക്ഷ്യം കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യേഗസ്ഥരെന്നും സ്വപ്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. സത്യം ലോകത്തിനു മുന്നിലെത്തിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് വിജേഷ് പിള്ള മാധ്യമങ്ങളോടു പറഞ്ഞതിനു പിന്നാലെയാണ് സ്വപ്‌ന സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്.

അതേസമയം, പറഞ്ഞ കാര്യങ്ങൾ തെളിയിക്കണമെന്ന വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി സ്വപ്ന സുരേഷ് പറഞ്ഞു. തെളിവുകൾ അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിയമ നടപടി സ്വീകരിച്ചാലും നേരിടുമെന്ന് സ്വപ്ന സമൂഹ മാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

‘വിജേഷ് പിള്ള ഇപ്പോൾ എന്നെ കണ്ട കാര്യം സമ്മതിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പോകുന്ന കാര്യവും സമ്മതിച്ചു. 30 കോടി ഓഫർ ചെയ്തതും സമ്മതിച്ചു. എം.വി.ഗോവിന്ദന്റെയും യൂസഫലിയുടെയും പേരു പറഞ്ഞ കാര്യവും സമ്മതിച്ചു. എയർപോർട്ടിൽ നേരിടാവുന്ന ഭീഷണിയെപ്പറ്റി പറഞ്ഞതും സമ്മതിച്ചു. സ്വർണക്കടത്ത് കേസിലെ തെളിവുകൾ വേണമെന്നു പറഞ്ഞതും സമ്മതിച്ചു.

പക്ഷേ, അദ്ദേഹം പറയുന്നത് അതു വേറൊരു സാഹചര്യത്തിൽ പറഞ്ഞതാണെന്നാണ്. അന്വേഷണ ഏജൻസികളാണ് ആരാണു വിജേഷ് പിള്ള, എന്തായിരുന്നു ഉദ്ദേശ്യം എന്നൊക്കെ കണ്ടെത്തേണ്ടത്. വർഷങ്ങൾക്കു മുൻപു പൂട്ടിപ്പോയ കമ്പനിയുടെ പേരിൽ വെബ് സീരീസ് ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ച വിജേഷിന് അതിനുള്ള ശേഷിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നും‌ കൂടി അന്വേഷിക്കേണ്ടതാണ്.’– കുറിപ്പിൽ സ്വപ്ന വിശദീകരിച്ചു. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൂടി തനിക്കെതിരെ കേസ് കൊടുക്കാൻ ഉപദേശിക്കണമെന്നും എം.വി.ഗോവിന്ദനോടു സ്വപ്ന അഭ്യർഥിച്ചു.

അതേസമയം വെബ്‌സീരിസിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിജേഷ് പിള്ളയുടെ വാദം. തനിക്കെതിരെ നടത്തിയ ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ സ്വപ്‌ന പുറത്തുവിടട്ടെയെന്നും വിജേഷ് പിള്ള വെല്ലുവിളിച്ചിരുന്നു.

മുഖ്യമന്ത്രിയെയും കുടുംബത്തെയും കുറിച്ച് സ്വപ്‌ന നടത്തിയ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിജേഷ് പിള്ള തന്നെ സമീപിച്ചുവെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ഇതിനെല്ലാം പകരമായി 30 കോടി രൂപ നൽകാമെന്ന വാഗ്ദാനമുണ്ടായിരുന്നുവെന്നും സ്വപ്‌ന ആരോപിച്ചു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ സ്വപ്‌ന തെറ്റായി ധരിച്ചതാണെന്നാണ് വിജേഷ് പിള്ളയുടെ അവകാശവാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (51 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (2 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (4 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (5 hours ago)

Malayali Vartha Recommends