Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

മൂന്ന് ജില്ലകളിൽ കടുത്ത മുന്നറിയിപ്പ്! പുറത്ത് ഇറങ്ങിയാൽ വെന്തുരുകും... ഉഷ്‌ണതരംഗം ആഞ്ഞടിക്കുന്നു...

12 MARCH 2023 12:22 AM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

കേരളത്തിൽ ചൂട് ഇനിയും കഠിനമാകുമെന്ന് അറിയിപ്പ്. മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും വരുംദിനങ്ങളിൽ കഠിനമാകുക. തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യാതപ മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസ് ശുദ്ധ ജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം എന്നും അറിയിപ്പിൽ പറയുന്നു.

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാദ്ധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കും. ഇവ മേയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശ്യം ഒ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം 'തണ്ണീര്‍ പന്തലുകള്‍' എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ , മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവര്‍ത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തും.

വ്യാപാരികളുടെ സഹകരണം ഇതിൽ ഉറപ്പാക്കണം. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കാവുന്നതാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പ് പ്ലാന്‍ ഫണ്ട്/തനതു ഫണ്ട് വിനിയോഗിക്കുവാന്‍ അനുമതി നല്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉഷ്ണകാല ദുരന്ത ലഘുകരണ പ്രവർത്തന മാർഗരേഖ (സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാൻ) തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗരേഖയിൽ സംസ്ഥാനത്തെ ഓരോ വകുപ്പിനും ചുമതലകൾ നിശ്ചയിച്ച് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും നിർദേശിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകൾ വിപുലമായ രീതിയിൽ വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്പയിൻ നടത്തണം. ഇത്തരം ക്യാമ്പയിൻ 'ഈ ചൂടിനെ നമുക്ക് നേരിടാം' എന്ന് നാമകരണം ചെയ്യും. ഈ ക്യാമ്പയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവില്‍ ഡിഫന്‍സ് എന്നിവരെ ഉപയോഗിക്കാം. ക്യാമ്പയിൻ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കണം. അതതു വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങള്‍ക്ക് കരുതിയിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാം.

തീപിടുത്തങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്നിശമന രക്ഷാസേന പൂർണ സജ്ജമായി നിൽക്കുകയും തീപിടുത്ത സാദ്ധ്യത കൂടുതലുള്ള പ്രധാന വ്യാപാര മേഖലകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ, ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ, എല്ലാ ആശുപതികളുടെയും, പ്രധാന സർക്കാര്‍ ഓഫീസുകളുടെയും ഫയർ ഓഡിറ്റ് നടത്തുകയും വേണം. അഗ്നിശമന സേനയ്ക്ക് അധികമായി ആവശ്യമായ ഉപകരണങ്ങള്‍, കെമിക്കലുകള്‍ എന്നിവ വാങ്ങുവാന്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 10 കോടി രൂപ അനുവദിക്കും. ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി, ഉണങ്ങിയ പുല്ല് നിയന്ത്രിതമായി വെട്ടി മാറ്റുവാന്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ വിനിയോഗിക്കാവുന്നതാണ്.

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തിൽ എല്ലാ ആശുപതികളുടെയും, പ്രധാന സർക്കാര്‍ ഓഫീസുകളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണം. ഷോർട്ട് സർക്യൂട്ടുകൾ തീപിടുത്തങ്ങൾക്ക് കാരണമാകുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. മേൽ പ്രവർത്തനങ്ങൾക്കായി ജില്ലാ തലത്തിൽ ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും തദ്ദേശ സ്ഥാപന തലത്തിൽ ടാസ്ക് ഫോഴ്‌സുകൾ രൂപീകരിച്ച് നടപ്പിലാക്കുകയും ചെയ്യണം.

ജലവിഭവ വകുപ്പ് അടിയന്തിരമായി കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളെ മുൻകൂട്ടി കണ്ടെത്തി അത്‌ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കും, തദ്ദേശ സ്ഥാപന വകുപ്പിനും ലഭ്യമാക്കണം. അത്‌ പ്രകാരം മുൻകൂട്ടിയുള്ള കർമ്മ പദ്ധതിക്ക് പ്രാദേശികമായി രൂപം നൽകാൻ സാധിക്കണം. എസ്.ഡി. എം. എ സ്ഥാപിച്ചിട്ടുള്ള 5000 വാട്ടർ കിയോസ്കുകൾ പ്രവർത്തനക്ഷമമാക്കി ഉപയോഗിക്കണം.

വാട്ടർ കിയോസ്കുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ അവ വൃത്തിയാക്കാനോ പുന:ക്രമീകരിക്കാനോ പതിനായിരം രൂപ ഒരു കിയോസ്കിന് എന്ന നിലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കും.

ഹോട്ടലുകൾ, സന്നദ്ധ, രാഷ്ട്രീയ, യുവജന സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹകരണത്തോടെ എല്ലാ പ്രദേശത്തും യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന ക്യാമ്പയിനുകൾ നടപ്പിലാക്കണം.

ആരോഗ്യ പ്രവർത്തകർക്ക് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, പൊള്ളൽ, വേനൽക്കാലത്തെ പകർച്ച വ്യാധികൾ എന്നിവയെ നേരിടുന്നതിനായി പ്രത്യേകമായ പരിശീലനം നൽകുക. എല്ലാ പി.എച്ച് സി, സി എച്ച് സികളിലും ഉൾപ്പെടെ ഒ. ആർ. എസ് ഉൾപ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം.

തൊഴിൽ വകുപ്പ് ആവശ്യമായ തൊഴിൽ സമയ പുനക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം. പരീക്ഷ കാലമായതിനാൽ മാനസിക പിരിമുറുക്കം കൂടുതൽ ഉണ്ടാവും. ഹീറ്റ് സ്‌ട്രെസ്സ് അത്‌ വർധിപ്പിക്കും. പരീക്ഷ ഹാളുകളിൽ വെന്റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കണം. പോലീസ് അഗ്നി സുരക്ഷാ വകുപ്പിന്‍റെ സഹായത്തോടെ അടിയന്തിരമായി പടക്ക നിര്‍മ്മാണ/ സൂക്ഷിപ്പ് ശാലകള്‍ പരിശോധിച്ച് നിര്‍ബന്ധമായും അഗ്നി സുരക്ഷാ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഉത്സവ സുരക്ഷാ മാനദണ്ഡ മാര്‍ഗ്ഗരേഖ അനുസരിച്ച് ഉത്സവങ്ങള്‍ നടത്താൻ നിർദേശം നൽകും. ഉത്സവത്തോട് അനുബന്ധമായുള്ള പടക്ക ശേഖരം, നിര്‍മ്മാണ/ശൂക്ഷിപ്പ് ശാലകള്‍ നിര്‍ബന്ധമായി പരിശോധിച്ച് അഗ്നി സുരക്ഷാ ഉറപ്പ് വരുത്തണം. വേനൽ മഴ ലഭിക്കുന്ന സാഹചര്യത്തിൽ പരമാവധി ജലം സംഭരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് പദ്ധതിയുണ്ടാവണം. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലും ശക്തമായ ബോധവൽക്കരണം നടത്തണം. പ്രാദേശികമായ പ്രായോഗിക മോഡലുകൾ ഇതിനായി വികസിപ്പിക്കാൻ സാധിക്കണം. ജനപ്രതിനിധികളുടെ ഉൾപ്പെടെ നേതൃത്വത്തിൽ ഒരു ജനകീയ ക്യാമ്പയിനായി ഇത് വളർത്തണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (22 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (40 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends