Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

രാജ്യത്തിന് അടുത്ത ഭീഷണി... വില്ലനായി എച്ച്‌ 3 എൻ 2... ഒപ്പം കേരളത്തെ ചുട്ടെരിച്ച് അതും കൂടി... എതിർചുഴി ചുഴറ്റിയെറിയുന്നു

12 MARCH 2023 12:25 AM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, പനി, ശരീരവേദന, ചില സന്ദർഭങ്ങളിൽ വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിലെ പെട്ടെന്നുള്ള വർധനയെക്കുറിച്ച് ജനങ്ങൾ ആകെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. കൊറോണയെപ്പോലെ മറ്റേതെങ്കിലും വൈറസ് വകഭേദമാണോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. ഇതിനുപിന്നാലെ കൃത്യമായ വിശദീകരണം നൽകുകയാണ് രാജ്യത്തെ ആരോ​ഗ്യ വിദ​ഗ്ധർ.

രാജ്യത്ത്‌ പലയിടത്തും പനിയും ചുമയും ശ്വാസം മുട്ടലും മൂലം രോഗബാധിതർ വർധിക്കുന്നതിനു കാരണം ഇൻഫ്ലുവൻസ എ-യുടെ ഉപവിഭാഗമായ എച്ച്‌3എൻ2 വൈറസാണെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐ.സി.എം.ആർ). രോഗം ബാധിച്ചാൽ ഭേദമാകാൻ രണ്ടാഴ്‌ചയോളം സമയമെടുക്കുന്നതും രോഗം വ്യാപകമായി പടരുന്നതും ജനങ്ങളിൽ ആശങ്ക വർധിപ്പിച്ച സാഹചര്യത്തിലാണ്‌ ഐ.സി.എം.ആറിന്റെ വിശദീകരണം.

രാജ്യമെങ്ങുമുള്ള വിവിധ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി ശൃംഖല വഴിയാണ് ഐസിഎംആർ ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഡിസംബർ 15 മുതൽ ഇന്നുവരെ 30 വിആർഡിഎൽഎസുകളിൽനിന്നുള്ള ഡേറ്റ വച്ച് ഇൻഫ്ലുവൻസ എച്ച്3എൻ2 വൈറസ് കാരണമാണ് രോഗബാധയുണ്ടായിരിക്കുന്നതെന്ന് ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം അധ്യക്ഷ ഡോ. നിവേദിത ഗുപ്ത പറഞ്ഞു.

കഴിഞ്ഞ മൂന്നു മാസത്തോളമായി എച്ച്‌3എൻ2 പടരുകയാണെന്നും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും കണക്കുകൾ വ്യക്‌തമാക്കുന്നു. ഈ മാസം അവസാനത്തോടെയോ അടുത്തമാസം ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണു പ്രതീക്ഷ. കൂടുതൽ ആളുകളിലേക്കു രോഗം പടരുന്നുണ്ടെങ്കിലും ജീവഹാനിയുണ്ടാക്കില്ലെന്നും അതിനാൽത്തന്നെ ആശങ്ക വേണ്ടെന്നും ഐ.സി.എം.ആറിലെ വിദഗ്‌ധർ പറയുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 92% പേർക്കും പനിയുണ്ട്. ചുമയുള്ളവർ 86% പേരാണ്, ശ്വാസതടസ്സം നേരിട്ടവർ 27 ശതമാനവും ശ്വാസംമുട്ടൽ അനുഭവപ്പെട്ടവർ 16 ശതമാനവുമാണ്. അടുത്തിടെ നടത്തിയ ഐസിഎംആർ സർവേയിൽ ഇങ്ങനെ ആശുപത്രിയിൽ വരുന്നവരിൽ 16% പേർക്ക് ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.

എന്നാൽ ഇതിനിടയിൽ തന്നെ കേരളത്തെ പിടിച്ച് കുലുക്കുന്നത് കടുത്ത വേനൽ ചൂട് തന്നെയാണ്. ചുട്ടുപൊള്ളുകയാണ് ഇപ്പോൾ കേരളം. കേരളത്തിൽ ഇന്നും കടുത്ത ചൂട് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായ ചൂട് ഇന്നും തുടരും.

ഇന്നലെ കേരളത്തിൽ ആറ് സ്ഥലങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തിയതായി കണ്ടെത്തിയിരുന്നു. അതേസമയം ഇന്ന് ഒരു ജില്ലയ്ക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. വടക്കൻ കേരളത്തിലാണ് കഴിഞ്ഞ ദിവസം ചൂട് കൂടുതലായി അനുഭവപ്പെട്ടത്. പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 40 ഡിഗ്രിക്കും മുകളിലായിരുന്നു താപനില. എതിർ ചുഴിയുടെ സാന്നിദ്ധ്യമാണ് താപനില ഉയരാൻ കാരണം.

ഇതോടൊപ്പമാണ് ഇടിത്തീ പോലെ എച്ച്‌3എൻ2 വ്യാപനവും. ആശുപത്രികൾ ഒക്കെ പനിയും ചുമയും മൂലം ബുദ്ധിമുട്ടുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എച്ച്‌3എൻ2 ബാധിതരിൽ 92 ശതമാനം പേർക്കും പനിയും 86 ശതമാനം പേർക്ക്‌ ചുമയും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. 27 ശതമാനം പേർക്ക്‌ ശ്വാസതടസവും 16 % പേർക്ക്‌ രൂക്ഷമായ ശ്വാസംമുട്ടലും അനുഭവപ്പെട്ടതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

എച്ച്‌3എൻ2 വൈറസിനു വാക്‌സിനുകൾ ലഭ്യമാണ്‌. എന്നാൽ, ഓരോവർഷവും നേരിയ ജനിതമാറ്റം ഉണ്ടാകുന്നതാണു ഭീഷണി. 2002 മുതൽ 2007 വരെ ആറു രാജ്യങ്ങളിൽനിന്നു ശേഖരിച്ച 13,000 സാമ്പിളുകളിൽ ഇതു വ്യക്‌തമാണ്‌. മൂന്ന്‌ ഇൻഫ്ലുവൻസ വൈറസുകളാണു ലോകത്ത്‌ പ്രചരിച്ചിട്ടുള്ളത്‌. എച്ച്‌1എൻ1, എച്ച്‌3എൻ2, എച്ച്‌1എൻ2 എന്നിവയാണവ. 1998 വരെ എച്ച്‌1എൻ1 പന്നികളിലാണു കാണപ്പെട്ടിരുന്നത്‌. എന്നാൽ, എച്ച്‌3എൻ2 മനുഷ്യർ, പന്നികൾ, പക്ഷികൾ എന്നിവയെ ബാധിച്ച ചരിത്രമുണ്ട്‌.

മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ സബ്ടൈപ്പ് വഴിയുള്ള രോഗ ബാധ കുറഞ്ഞേക്കാമെന്നും ഡോ. നിവേദിത ഗുപ്ത പറഞ്ഞു. മറ്റ് ഇൻഫ്ലുവൻസ വൈറസുകളെ അപേക്ഷിച്ച് കൂടുതൽ ലക്ഷണങ്ങൾ കാണിക്കുന്നത് എച്ച്3എൻ2 വൈറസ് ആണെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ തലവൻ ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

വൈറസ്‌ ബാധിതരിൽ 16% പേർക്ക്‌ ന്യൂമോണിയയും ആറു ശതമാനം പേർക്ക്‌ ചുഴലിയുമുണ്ടായി. മറ്റ്‌ ഇൻഫ്ലുവൻസ ഉപവിഭാഗങ്ങളെ അപേക്ഷിച്ച്‌ എച്ച്‌3എൻ2 വൈറസ്‌ബാധ കൂടുതൽ ആശുപത്രിവാസത്തിന്‌ കാരണമാകുമെന്ന്‌ ഐ.സി.എം.ആറിലെ വിദഗ്‌ധർ വ്യക്‌തമാക്കുന്നു.

ഇപ്പോൾ പടരുന്നത്‌ പുതിയ വകഭേദമല്ലെന്നും 1968ൽ ഹോങ്കോങ്ങിൽ വൻതോതിൽ രോഗബാധയ്‌ക്കു കാരണമായത്‌ ഈ വൈറസ്‌ ആണെന്നും ആരോഗ്യ വിദഗ്‌ധർ അറിയിച്ചു. ഓരോ വർഷവും ഇൻഫ്ലുവൻസ വൈറസ്‌ ബാധിച്ചവരുടെ എണ്ണം ലോകവ്യാപകമായി 30-50 ലക്ഷം വരെയാണെന്ന്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ.) വ്യക്‌തമാക്കി. 2.9 ലക്ഷം മുതൽ 6.5 ലക്ഷം പേർ വരെയാണ്‌ ഇൻഫ്ലുവൻസ വൈറസ്‌ ബാധിച്ച്‌ ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിക്കുന്നതെന്നും ഡബ്ല്യു.എച്ച്‌.ഒ റിപ്പോർട്ടിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (23 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (41 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends