മുല്ലപ്പെരിയാര്‍ അണക്കെട്ട് : ജലനിരപ്പ് കുറഞ്ഞു, തുറന്ന ഷട്ടറുകള്‍ അടച്ചു, പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. ജലനിരപ്പ് 141.69 അടിയായി. കഴിഞ്ഞ ദിവസം ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് തുറന്ന എട്ടു സ്പില്‍വേ ഷട്ടറുകളും അടച്ചു. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 2100 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ട്.
ഇതോടെ ജനങ്ങളുടെ ആശങ്കകുറഞ്ഞു. അതേസമയം, ഇന്നലെ ഇടുക്കി ജില്ലാ കലക്ടറെപ്പോലും അറിയിക്കാതെയാണ് വെള്ളം തുറന്നുവിട്ടതെന്നാണ് സൂചന. സ്പില്‍വേയിലെ എട്ടു ഷട്ടറുകള്‍ ഒന്നരയടി വീതമാണ് ഇന്നലെ രാത്രി ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 4,200 ഘന അടി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയത്.
ഷട്ടര്‍ തുറന്നതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. വള്ളക്കടവ് , ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളിലെ 206 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.89 അടിയാണ്. വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം കൊണ്ടുപോയി പ്രതിസന്ധി ഒഴിവാക്കാനായിരുന്നു തമിഴ്‌നാടിന്റെ ശ്രമം.
എന്നാല്‍ മഴ ശമിക്കാത്തതിനാല്‍ ഇത് പൂര്‍ണമായും ഫലിച്ചില്ല. അതേസമയം, തമിഴ്‌നാട് തീരത്തും ശ്രീലങ്ക മുതല്‍ മാലിദ്വീപ് വരെയും ന്യൂനമര്‍ദം രൂപംകൊണ്ടു. ഇതേത്തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha