തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കു പരുക്ക്

തെരുവു നായയുടെ ആക്രമണം രൂക്ഷമാകുന്നു. വണ്ടിപെരിയാറിലെ അഞ്ചു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം ആറുപേര്‍ക്കു പരുക്ക്. സെന്റ് ജോസഫ് ഹൈസ്‌കൂള്‍ യു.കെ.ജി. വിദ്യാര്‍ഥി മദന്‍ കുമാര്‍(നാല്), ഗവ. യു.പി. സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കാളീശ്വരി(12), ആറാം ക്ലാസ് വിദ്യാര്‍ഥി ധനുഷ്(11), ഗവ. എല്‍.പി. സ്‌കൂള്‍ നാലാംക്ലാസ് വിദ്യാര്‍ഥിനി പ്രിന്‍സി(10), കൊച്ചറ ഗവ. എല്‍.പി. സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി നിധിന്‍ (ഒന്‍പത്), 59ാംമൈല്‍ കല്ലിക്കുന്നേല്‍ ദിവാകരന്‍(56) എന്നിവര്‍ക്കാണു പരുക്കേറ്റത്.
ഇന്നലെ രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha