എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് ഡോ. പുതുശേരി രാമചന്ദ്രന്‍ അര്‍ഹനായി

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ ഡോ. പുതുശേരി രാമചന്ദ്രന്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ സമര്‍പ്പിച്ച ഗുരുസ്ഥാനീയനായ എഴുത്തുകാരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്.
സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് ശാസ്തമംഗലം ഇലങ്കം ഗാര്‍ഡന്‍സിലെ ഡോ. പുതുശേരി രാമചന്ദ്രന്റെ വസതിയിലെത്തി അവാര്‍ഡ് വിവരം അറിയിച്ചു. മലയാള ഭാഷയ്ക്ക് പുതുശേരി രാമചന്ദ്രന്‍ നല്‍കിയ സംഭാവനകള്‍ അമൂല്യമാണെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. പുരസ്‌കാരലബ്ധിയുടെ സന്തോഷം ഒറ്റ വാക്കില്‍ ഒതുക്കാവുന്നതല്ലെന്നും വാര്‍ധക്യത്തില്‍ ഊര്‍ജം പകരുന്നതാണിതെന്നും ഡോ. പുതുശേരി രാമചന്ദ്രന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha