ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റയും, ഋഷിരാജ് സിങ്ങും ഇന്നു അധികാരമേല്‍ക്കും; ചുമതലയേറ്റില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്ന് സര്‍ക്കാര്‍

പോലീസ് വകുപ്പിലെ പുലിക്കുട്ടികള്‍ എന്ന് വിശേഷപ്പിക്കാവുന്ന ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റയും, ഋഷിരാജ് സിങ്ങും ഇന്നു അധികാരമേല്‍ക്കും. രണ്ട് ഡിജിപിമാരും സര്‍വീസ് ചട്ടങ്ങളുടെ ലംഘനത്തില്‍ പരാതിപ്പെട്ട് ചുമതലയേല്‍ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ചുമതലയേറ്റില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നു സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഡിസംമ്പര്‍ ഒന്നിനാണ് ഋഷിരാജ് സിങിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി ഋഷിരാജ് സിങ്ങിനെ ജയില്‍മേധാവിയായും, ലോക്‌നാഥ് ബെഹ്‌റയെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ച് ഉത്തരവിറക്കിയത്. ലോക്‌നാഥ് ബഹ്‌റയുടെ നേതൃത്വത്തില്‍ ഐപിഎസ് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കും. ഐഎഎസ്, ഐഎഫ്എസുകാര്‍ക്ക് ആവശ്യത്തിന് കേഡര്‍ തസ്തികകള്‍ ഉറപ്പുവരുത്തിയ സര്‍ക്കാര്‍, ഐപിഎസുകാരോടു വിവേചനം കാട്ടുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെയുളള നിയമനം ശമ്പളത്തെയും പെന്‍ഷനെയും അടക്കം ബാധിക്കുമെന്നാണ് ഡിജിപിമാരുടെ പ്രധാനപരാതി. സ്ഥാനക്കയറ്റം നല്‍കുന്നവര്‍ക്ക് ലഭിക്കേണ്ട ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഇന്നലെ അസോസിയേഷന്‍ യോഗം കൂടി പ്രമേയം പാസാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha