ഉമ്മയ്ക്കറിയില്ല അവന്‍ പാവമാണെന്ന്... നാസറുമായുള്ള ബന്ധം പാടില്ലെന്ന് പലവട്ടം പറഞ്ഞപ്പോഴും അവള്‍ കേട്ടില്ലെന്ന് ഉമ്മ

നാസറുമായുള്ള ബന്ധം പാടില്ലെന്ന് പലവട്ടം പറഞ്ഞപ്പോഴും അവള്‍ കേട്ടില്ലെന്ന് ആക്കുളം കായലില്‍ ചാടിയ ജാസ്മിന്റേയും സജ്‌നയുടേയും ഉമ്മ. ഉമ്മയ്ക്കറിയില്ല നാസര്‍ പാവമാണെന്നായിരുന്നു അവളുടെ മറുപടി.
ഒടുവില്‍ അയാള്‍ തന്നെ എല്ലാത്തിനും കാരണമായി. ഇന്നലെ കിളിമാനൂര്‍ ഹൈസ്‌കൂളിനുസമീപത്തെ ജാസ്മിന്‍ മന്‍സിലില്‍ പൊലീസിന് മൊഴി നല്‍കുകയായിരുന്നു ആക്കുളം കായലില്‍ മകള്‍ക്കൊപ്പം ആത്മഹത്യാശ്രമത്തിനിടെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ഷോബിദ. സഹായിക്കാനെന്ന പേരില്‍ ഒപ്പംകൂടി ഒടുവില്‍ വീട്ടുകാരനായി സ്വകാര്യ ബസ് ഉടമ നാസര്‍ മാറിയതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് മകളുടെയും കുഞ്ഞിന്റെയും ആത്മഹത്യയ്ക്ക് പിന്നിലെന്ന് ഷോബിദ മൊഴി നല്‍കി.
എന്‍.എം.എസ് സ്വകാര്യബസ് ഉടമയായ കല്ലമ്പലം തോട്ടയ്ക്കാട് ഈരാണിക്കോണം ലീലാ മന്‍സില്‍ നാസറിനെ(45) കിളിമാനൂരിലെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. വൈകിട്ട് 6.30ഓടെയാണ് കൊണ്ടുവന്നത്. തെളിവെടുപ്പിന് കൊണ്ടു വന്ന നാസറിനെ ഷോബിദയും ജാസ്മിന്റെ മക്കളും തിരിച്ചറിഞ്ഞു. നാസറിനെ കൊണ്ടു വരുന്നതറിഞ്ഞ് നാട്ടുകാര്‍ വീടിനു ചുറ്റും തടിച്ചുകൂടി. അസഭ്യവര്‍ഷത്തോടെയാണ് നാസറിനെ സ്വീകരിച്ചത്. തെളിവെടുപ്പിനുശേഷം ഏറെ പണിപ്പെട്ടാണ് പോലീസ് നാസറിനെയും കൊണ്ട് മടങ്ങിയത്. കഴിഞ്ഞ 29ന് വൈകിട്ടാണ് ഷോബിദയും(50)മകള്‍ ജാസ്മിനും(32)ജാസ്മിന്റെ ഇളയമകള്‍ ഫാത്തിമിയും(മൂന്ന്) ആത്മഹത്യയ്ക്കായി ആക്കുളം കായലില്‍ ചാടിയത്. ഷോബിദയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ജാസ്മിനും ഫാത്തിമയും മരിച്ചു. 30ന് രാവിലെ ജാസ്മിന്റെ സഹോദരി സജിനി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തിരുന്നു. വസ്തു വില്‍ക്കാന്‍ സഹായിയായി മാതൃസഹോദരി മുംതാസ് പരിചയപ്പെടുത്തിയ നാസര്‍ പിന്നീട് ജാസ്മിന്റെ വീട്ടുകാരനായി മാറുന്ന കാഴ്ചയാണ് കണ്ടത്.
ഭര്‍ത്താവ് റഹിം ഗള്‍ഫില്‍ സാമ്പത്തിക പ്രതിസന്ധിയിലും ജയിലിലുമായതിനെ തുടര്‍ന്ന് ദയനീയമായ അവസ്ഥയിലാണ് വസ്തു വില്‍ക്കാനായി നാസറിനെ പരിചയപ്പെടുന്ന
ത് ്. ജാസ്മിന്റെ ദയനീയാവസ്ഥ നാസര്‍ ശരിക്കും മുതലാക്കുകയായിരുന്നുവെന്നാണ് ഷോബിദ പറയുന്നത്. ഇയാള്‍ പെട്ടെന്നു തന്നെ ജാസ്മിനെ പ്രലോഭിപ്പിച്ച് വശീകരിക്കുകയായിരുന്നു. ജാസ്മിന്റെ ആലംകോടുള്ള വീട്ടിലെത്തിയ തങ്ങള്‍ കണ്ടത് വീട്ടുകാരനെപ്പോലെ പെരുമാറുന്ന നാസറിനെയാണ്. ഇത് തെറ്റാണെന്ന് മകളോട് പറഞ്ഞപ്പോള്‍
ഉമ്മയ്ക്ക് ഒന്നുമറിയില്ല നാസര്‍ നല്ലവനാണെന്ന് അവള്‍ മറുപടി നല്‍കി. ആലംകോട്ടെ വീട്ടില്‍ രാപകല്‍ ഭേദമന്യേ നാസര്‍ വന്നിരുന്നു. കിളിമാനൂരിലെ വീട്ടിലേക്കും ജാസ്മിന്‍ നാസറിനെ കൊണ്ടുവന്നിട്ടുണ്ട്. ഷര്‍ട്ടുപോലുമില്ലാതെ നാസര്‍ വീട്ടിലും പുറത്തും നടക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്കിടയാക്കി. അടുപ്പം മുതലാക്കി ജാസ്മിനില്‍ നിന്ന് ചെക്കുകളും രേഖകളും നാസര്‍ ഒപ്പിട്ടു വാങ്ങിയിരുന്നുവെന്നും ഷോബി ദ മൊഴി നല്‍കിയതായി പോലീസ്പറയുന്നു. നാസറുമായുള്ള പ്രശ്‌നങ്ങളുടെയും സാമ്പത്തിക പതിസന്ധിയുടെയും പേരിലാണ് ജാസ്മിന്‍ ജീവനൊടുക്കിയതെങ്കിലും സഹോദരി സജിനിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സഹോദരിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന ആളല്ല സജിനിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി നാസറിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണര്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പിന് കൂട്ടുനിന്ന അഭിഭാഷകനും അയാളുടെ ഭാര്യയും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha