മകളുടെ ആത്മഹത്യക്ക് കാരണം അദ്ധ്യാപകന്റെ മാനസികപീഡനം എന്ന് പിതാവിന്റെ പരാതി

പെരുമ്പാവൂര്‍ സെന്റ് മേരിസ് കോളേജിലെ അദ്ധ്യാപകന്റെ മാനസികപീഡനം മൂലമാണ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഹിമ കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് ഹിമയുടെ പിതാവിന്റെ പരാതി. തന്റെ മകള്‍ ഹിമ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായ കോളേജ് അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ പെണ്‍കുട്ടിയുടെ പിതാവായ സുരേഷ് കുമാര്‍ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികള്‍ക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി. കോളേജിലെ അദ്ധ്യാപകരുടെ മാനസിക പിഡനം മൂലമാണ് തങ്ങളുടെ മകള്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യാനുള്ള കാരണം എന്നാണ് സംഭവം അന്വേഷിച്ചപ്പോള്‍ വിട്ടുകാര്‍ക്ക് അറിയാന്‍ കഴിഞ്ഞ വിവരം.
കഴിഞ്ഞ മാസം നവംബര്‍ 24 നു കോളജില്‍നിന്നു വിട്ടിലെത്തിയ ഹിമ, കീടനാശിനിയെടുത്ത് കുളിമുറിയില്‍ കയറി കഴിക്കുകയായിരുന്നു. ഇതുകണ്ട വിട്ടുകാര്‍ ഹിമയെ ഉടന്‍ പെരുമ്പാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നും എറണാകുളം മെഡി സിറ്റിയില്‍ എത്തിച്ച ഹിമ കഴിഞ്ഞ ഡസംമ്പര്‍ നാലാം തിയതി മരണമടയുകയായിരുന്നു. സെന്റ് മേരിസ് കോളജിന്റെ ഇടനാഴികളിലും ക്ലാസ്സ് മുറികളിലും ഇപ്പോള്‍ നിരിക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഹിമയും ഒരു വിദ്യാര്‍ത്ഥിയും ഒരുമിച്ചുള്ള ഫോട്ടോ ക്യാമറയില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് പകര്‍ത്തി അദ്ധ്യാപകന്‍ ക്ലാസുകളില്‍ പ്രദര്‍ശിപ്പിച്ചുവെന്നും അതിന്റെ മാനസികവിഷമത്തിലാണ് ഹിമ ആത്മഹത്യ ചെയ്തതെന്നുമാണ് ഹിമയുടെ പിതാവ് പരാതിയില്‍ ആരോപിക്കുന്നത്. കോളേജിലെ കോമേഴ്‌സ് വിഭാഗം തലവനാണ് ഈ അധ്യപകനെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഈ അധ്യാപകന്റെ പെരുമാറ്റം മാനസികമായി തളര്‍ത്തിയതാണ് ഹിമയുടെ മരണകാരണം എന്നാണ് പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളും പറയുന്നത്.
പത്തു ദിവസത്തോളം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന ഹിമയെ കാണാന്‍ കോളേജില്‍നിന്ന് അദ്ധ്യാപകരോ മറ്റ് സ്റ്റാഫുകളോ എത്തിയില്ല. അതുമാത്രമല്ല ഹിമയെ കാണാന്‍ പോകുന്നതില്‍നിന്ന് സഹപാഠികളായ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ വിലക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഹിമയുടെ മരണകാരണം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ കോളേജ് അധികൃതര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും ഹിമയുടെ പിതാവ് കൊടുത്ത പരാതിയിലുണ്ട്. മകള്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ മകളെയും അവളുടെ മാതാപിതാക്കളെയും വിളിച്ചു കാര്യം ധരിപ്പിക്കുന്നതിനു പകരം കോളേജ് അധികൃതര്‍ പരസ്യമായി ആക്ഷേപിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പിതാവ് കൊടുത്ത പരാതിയില്‍ പറയുന്നു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ആളാണ് ഹിമ. നല്ല മനസാന്നിധ്യമുള്ള പെണ്‍കുട്ടിയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha