\'ശരണ്യ\'യുടെ കള്ളയോട്ടം 12 റൂട്ടുകളില്‍; കര്‍ശന നിലപാടുമായി അധികൃതര്‍

മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ അനന്തരവന്‍ മനോജിന്റെ ഉടമസ്ഥതയിലുള്ള \'ശരണ്യ\' ബസുകളുടെ പെര്‍മിറ്റില്ലാ ഓട്ടം 12 റൂട്ടുകളില്‍. സൂപ്പര്‍ ക്ലാസ് ബോര്‍ഡ് വച്ചു പായുന്ന മുപ്പതോളം ശരണ്യ ബസുകളില്‍ സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുള്ളത് ഒറ്റ ബസിനു മാത്രം.
കഴിഞ്ഞ ദിവസം പാലായില്‍ വിദ്യാര്‍ഥിയെ ഇടിച്ചുതെറിപ്പിച്ച കെ.എല്‍. 34/ 9345 നമ്പര്‍ \'ശരണ്യ\' ബസ് സര്‍വീസ് നടത്തിയതും റൂട്ട് തെറ്റിച്ചാണ്. പാലായില്‍നിന്നു മരങ്ങാട്ടുപള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, തലയോലപ്പറമ്പ് വഴി വൈറ്റിലയ്ക്കുള്ള പെര്‍മിറ്റാണ് ഈ ബസിനുള്ളത്. ബസോടിയത് രാമപുരം റൂട്ടിലും. രാമപുരം വഴി ഓടാന്‍ പെര്‍മിറ്റുള്ളത് കെ.എല്‍. 34 സി. 7080 നമ്പര്‍ ബസിനാണ്. ഈ ബസ് സര്‍വീസ് നടത്തിയിരുന്നത് ശാന്തിഗ്രാം കട്ടപ്പനഎറണാകുളം റൂട്ടിലാണ്. ഈ ബസിന്റെ ഉടമസ്ഥ പോലും ബിനാമിയാണ്. രമണിയമ്മ, പുതിയ വീട്, വടക്കോട്, കൂര, കൊട്ടാരക്കര എന്ന വിലാസത്തിലാണ് ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അപകടമുണ്ടാക്കിയ ബസ് കള്ളയോട്ടം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റി ഡിജോ കാപ്പന്‍ 2013 സെപ്റ്റംബര്‍ ഒമ്പതിന് കോട്ടയം ആര്‍.ടി.ഒയ്ക്കു പരാതി നല്‍കിയിരുന്നു. ഇതിനു മുമ്പ് 2011 നവംബര്‍ 19 നു കെ.എസ്.ആര്‍.ടി.സി.അധികൃതരും ഈ റൂട്ടിനെതിരേ പരാതി നല്‍കി. ദേശസാല്‍കൃത റൂട്ടായ പൊന്തന്‍പുഴമണിമല(അഞ്ചു കിലോമീറ്റര്‍) കുറുപ്പുംതറതലയോലപ്പറമ്പ് (13 കിലോമീറ്റര്‍) നടക്കാവ് എറണാകുളം(18.5 കിലോമീറ്റര്‍) എന്നിവിടങ്ങളില്‍ കൂടി ശരണ്യ സര്‍വീസ് നടത്തുന്നതിനെതിരേയായിരുന്നു പരാതി. പക്ഷേ ഇതെല്ലാം അവഗണിക്കപ്പെട്ടു.
അടുത്തിടെ സൂപ്പര്‍ ക്ലാസ് ബസ് സര്‍വീസുകള്‍ സ്വകാര്യ മേഖലയില്‍നിന്ന് ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്താകെ 21 സ്വകാര്യ ബസുകള്‍ക്കു മാത്രമാണിപ്പോള്‍ സൂപ്പര്‍ ക്ലാസ് പദവി. എന്നാല്‍, ശരണ്യയ്ക്കുള്ള 48 ബസുകളില്‍ മുപ്പതോളം എണ്ണം സൂപ്പര്‍ ക്ലാസ് സര്‍വീസായാണ് ഓടുന്നത്. ഇതില്‍ കൊട്ടാരക്കരയില്‍നിന്നു വര്‍ക്കലയ്ക്ക് ഓടുന്ന ഒറ്റ ബസിനു മാത്രമാണു സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ്. പരാതികള്‍ ഉയര്‍ന്നപ്പോഴൊക്കെ മുന്‍ ഗതാഗത മന്ത്രിമാരായ ബാലകൃഷ്ണ പിള്ളയുടെയും ഗണേഷ് കുമാറിന്റെയും ബന്ധുബലം കണ്ട് ഉദ്യോഗസ്ഥര്‍ നടപടിക്കു മുതിര്‍ന്നില്ലെന്നു മാത്രം.
പുനലൂര്‍ കോട്ടയം എറണാകുളം( കെ.എല്‍. 34 ബി 8688), ശാന്തിഗ്രാംഎറണാകുളം(കെ.എല്‍.34 ബി 7088), കൈപ്പട്ടൂര്‍ ആലുവ( കെ.എല്‍.34 ബി 9599), മലയാലപ്പുഴഎറണാകുളം( കെ.എല്‍.34 സി 7088) സീതത്തോട്എറണാകുളം( കെ.എല്‍.34 സി 7081 ), കട്ടപ്പന എറണാകുളം(കെ.എല്‍.24 ബി 6060) കൊട്ടാരക്കര കുമളി (കെ.എല്‍.24 എഫ്.645) നെടുങ്കണ്ടംഅടൂര്‍ (കെ.എല്‍.24 എഫ് 5565) എന്നീ ബസുകളുടെ പെര്‍മിറ്റ് ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറിയാണ്. ഈ ബസുകളെല്ലാം ഓടിയിരുന്നതു സൂപ്പര്‍ ഫാസ്റ്റ് ബോര്‍ഡ് വച്ചാണ്. ക്രമക്കേട് ആരോപണം ശക്തമായതോടെ ഇന്നലെമുതല്‍ അധികൃതര്‍ ബസുകളുടെ റൂട്ട് പരിശോധന ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha