ആര്‍. ചന്ദ്രശേഖരനെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്

കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയില്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരനെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്.
വിജിലന്‍സ് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്. കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ.രതീഷിനെതിരെയും കേസെടുക്കണമെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ വര്‍ഷം ഓണത്തിന് കോര്‍പ്പറേഷന്‍ വാങ്ങിയ 2000ടണ്‍ തോട്ടണ്ടിയില്‍ അഴിമതി കണ്‌ടെത്തിയതിനെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. വാങ്ങിയ തോട്ടണ്ടി ഗുണമേന്മ ഇല്ലാത്താണെന്ന് വിജിലന്‍സ് കണ്‌ടെത്തിയിരുന്നു.
ഇരുവര്‍ക്കെതിരെയും കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചതിനു ശേഷം തീരുമാനമെടുക്കാനാണ് വിജിലന്‍സ് നിശ്ചയിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha