'മാങ്കൂട്ടത്തെ അടിവസ്ത്രമില്ലാതെ അടൂരിൽ നിന്ന് നാട്ടുകാർ കയ്യോടെ, പിടികൂടി എന്നൊരു കരക്കമ്പി കേൾക്കുന്നു...'കുപ്രചാരണവുമായി സൈബർ സഖാക്കൾ...

സൈബർ സഖാക്കൾക്കൊന്നും ഇപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതെ ആയിരിക്കുകയാണ്..അല്ലെങ്കിലും അതങ്ങനെയാണല്ലോ..ആണായാലും പെണ്ണായാലും ആർക്കെതിരെയും കൂട്ടം ചേർന്ന് സൈബർ ആക്രമണം നടത്താൻ സഖാക്കൾക്ക് ഒരു പ്രത്യേക ഇഷ്ട്ടമാണ്..ഇത്തവണ ഇര നമ്മുടെ രാഹുൽ മാങ്കൂട്ടത്തിൽ ആണ്..കാരണം മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട മരുമകൻ റിയാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ തുറന്നടിച്ചിരുന്നു...അതുകൊണ്ട് തന്നെ രാഹുലിനെതിരെ സൈബർ സഖാക്കളുടെ ഒരു കുപ്രചാരണമാണ് നടന്നിരിക്കുന്നത്..സഭയിൽ തുടങ്ങിയതാണ് ഈ പോര്..ഭരണപക്ഷ-പ്രതിപക്ഷ പോര് നിയമസഭയിലെ അടിച്ചുപിരിയൽ കൊണ്ട് അവസാനിക്കുന്നില്ല അതും കടന്ന് സോഷ്യൽ മീഡിയയിലും എത്തിയിരിക്കുകയാണ് കാര്യങ്ങൾ..ചാനൽ ചർച്ചകളിൽ യൂത്ത് കോൺഗ്രസിന്റെ പുലിയായ രാഹുൽ മാങ്കൂട്ടത്തിൽ ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കും.
സൈബർ സഖാക്കളോട് ഏറ്റുമുട്ടുമ്പോൾ രാഹുലിന് പൊതുവെ വീറും വാശിയും കൂടും. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രി പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള വാക്‌പോര് നടന്ന പശ്ചാത്തലത്തിൽ രാഹുൽ, ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ ആഞ്ഞടിച്ചിരുന്നു.അതിന് ആദ്യം തന്നെ പ്രകോപനപരമായി സംസാരിച്ചത് മുഹമ്മദ് റിയാസ് തന്നെയായിരുന്നു...ഒരു വാഴപ്പിണ്ടി പ്രയോഗമായിരുന്നു റിയാസ് നടത്തിയത്..പിന്നാലെയാണ്..പ്രതിപക്ഷത്തെ ചുണക്കുട്ടികൾ എല്ലാം അതിനെതിരെ വിമർശനവുമായി വന്നത്...അതിൽ ഇത്തിരി കടുത്ത ഭാഷ പ്രയോഗിച്ചത് രാഹുൽ തന്നെയാണ്..അതുകൊണ്ടാണ് റഹം മാങ്കൂറ്റത്തിനെതിരെ ഇപ്പോൾ വിമർശനങ്ങൾ ഉയർന്നു കൊണ്ട് ഇരിക്കുന്നത്..പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴനാരാണെന്ന മന്ത്രി റിയാസിന്റെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു:
റിയാസ് മന്ത്രി ....താങ്കൾ ഇന്ന് പറയുന്നത് കേട്ടു 'പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്ന്.'നട്ടെല്ല്, വാഴപിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കൾ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസിൽ താങ്കൾ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല....എന്തായാലും എല്ല് ഡോക്ടർ റിയാസെ, കേരളത്തിലെ പ്രതിപക്ഷത്തിന് നല്ല നട്ടെല്ലുള്ളതുകൊണ്ടാണ് താങ്കളുടെ ഫാദർ ഇൻലോയ്ക്ക് ഉത്തരമുട്ടുന്നതും, ഉള്ളത് കേൾക്കുമ്പോൾ അദ്ദേഹം ഇടയ്‌ക്കൊക്കെ പൊട്ടിത്തെറിക്കുന്നതും പഴഞ്ചൊല്ല് പറയുന്നതും. പിന്നെ താങ്കളുടെ റോഡിൽ കൂടി യാത്ര ചെയ്ത് നട്ടെല്ല് പൊട്ടുന്ന സാധാരണക്കാരന്റെ കാര്യമൊക്കെ നോക്കിയിട്ട് പോരെ ഈ ചീപ്പ് ഡയലോഗ്‌സ്...ഇതിന് മുമ്പ്, പ്രതിഷേധമെന്നാൽ നിയമസഭ തല്ലിത്തകർക്കലല്ലെന്നും ജനങ്ങൾക്ക് വേണ്ടി അതിശക്തമായി വാദിച്ച് സർക്കാരിന് ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിക്കലാണെന്നും അദ്ദേഹം കുറിച്ചു. അപ്പുറത്ത് ഒരു അധോലോക നായകനും 98 അടിമകളും, ഇപ്പുറത്ത് ജനത്തിന്റെ നാവായ നേതാവും 40 തീപ്പൊരികളുമാണെന്നുംപ്രതിപക്ഷ ശബ്ദത്തിൽ മുട്ടിടിച്ച് സഭ ഇന്നത്തേക്ക് പിരിച്ചുവിട്ട് സർക്കാർ ഓടിയൊളിച്ചെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
ഏതായാലും റിയാസിന് എതിരെയുള്ള വിമർശനത്തോടെ സൈബർ സഖാക്കൾ രാഹുലിനെ കടന്നാക്രമിക്കാൻ തീരുമാനിച്ചു. തീർത്തും തരംതാണ രീതിയിൽ ആണെന്ന് മാത്രം. 'മാങ്കൂട്ടത്തെ അടിവസ്ത്രമില്ലാതെ അടൂരിൽ നിന്ന് നാട്ടുകാർ കയ്യോടെ പിടികൂടി എന്നൊരു കരക്കമ്പി കേൾക്കുന്നു.'; ഫ്‌ളാഷ് ന്യൂസ് എന്ന നിലയിലുള്ള കുപ്രതാരണം ഏറ്റുപിടിച്ചുകൊണ്ട് സൈബർ സഖാക്കൾ വെട്ടുകിളികളെ പോലെ രാഹുലിനെ ആക്രമിക്കുകയാണ്.എന്നാൽ വെറുതെ കയ്യും കെട്ടി നോക്കി നിൽക്കുകയല്ല രാഹുൽ ചെയ്തത്..ഇതിന് രാഹുലിന്റെ മറുപടി ഇങ്ങനെ:
ഇന്നലെ ഓണറബിൾ സൺ ഇൻലോയ്‌ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്.... ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാൻ ഇന്ന് തിരുവനന്തപുരത്തായിരുന്നു.അടൂർ തന്നെ വേണം എന്ന് നിർബന്ധമാണെങ്കിൽ ഇന്നലെ എന്നാക്ക്...
ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാർട്ടി ക്ലാസ്സ് ല്ലേ ?രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തെത്തി. ഈ തെമ്മാടിത്തരം സംഘടന നിയമപരമായി നേരിടുമെന്നും ഷാഫി പറഞ്ഞു.ഇതിപ്പോൾ സ്വയം നാറി ഇരിക്കുകയാണ് സഖാക്കൾ തന്നെ...വടി കൊടുത്ത് അടി വാങ്ങുക എന്ന് കേട്ടിട്ടിലെ..അതാണ് സംഭവിച്ചിരിക്കുന്നത്...ഏതായാലും ജനങ്ങൾക്കറിയാം സത്യം ..ജനങ്ങൾ അത് വിലയിരുത്തുന്നുമുണ്ട്..അതുകൊണ്ട് ഇത്തരം വില കുറഞ്ഞ പ്രവർത്തികൾ ചെയ്തത് നേതാക്കളുടെ വില തന്നെ കളയരുത്..
https://www.facebook.com/Malayalivartha