മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്, സര്‍ക്കാര്‍ അംഗീകരിച്ച പെന്‍ഷന്‍ പദ്ധതി മാനേജ്‌മെന്റ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്

മില്‍മയില്‍ ബുധനാഴ്ച മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച പെന്‍ഷന്‍ പദ്ധതി മാനേജ്‌മെന്റ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്. പണിമുടക്കില്‍ സംസ്ഥാനത്തെ മില്‍മയുടെ മുഴുവന്‍ പ്ലാന്റുകളും സ്തംഭിക്കും.
മില്‍മ ചെയര്‍മാനും ട്രേഡ് യൂണിയനുകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരതീരുമാനം. ഇതേ ആവശ്യമുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ വിവിധ മേഖലാ ഓഫീസുകള്‍ക്ക് മുമ്പില്‍ റിലേ ഉപവാസസമരം നടന്നു വരികയായിരുന്നു. എട്ടിന് മടക്കുന്ന ഉന്നതല ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാലസമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനാനേതാക്കള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ അഞ്ചുവര്‍ഷമായി മില്‍മ ജീവനക്കാര്‍ സമരത്തിലാണ്. പെന്‍ഷന്‍ നടപ്പാക്കുക, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുക, സ്റ്റാഫ് പാറ്റേണ്‍ അപാകം പരിഹരിക്കുക, മില്‍മയിലെ മുഴുവന്‍ നിയമനങ്ങളും പി.എസ്.സിക്ക് വിടുക എന്നീ ആവശ്യങ്ങളാണ് ജീവനക്കാര്‍ പ്രധാനമായും മുന്നോട്ട് വക്കുന്നത്. മുഴുവന്‍ പ്ലാന്റുകളിലെ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതോടെ കേരളത്തിലെ പാല്‍വിതരണവും പാല്‍സംഭരണവും അനിശ്ചിതത്വത്തിലാകും. ഉപഭോക്താക്കള്‍ക്കൊപ്പം ക്ഷീരകര്‍ഷകരും ബുദ്ധിമുട്ടിലാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha