സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം, സ്‌കൂള്‍ വിഭാഗത്തില്‍ മാര്‍ബേസില്‍ ചാമ്പ്യന്‍മാരായി

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. എറണാകുളം 24 സ്വര്‍ണം 28 വെള്ളി 18 വെങ്കലമടക്കം 236 പോയിന്റ്. പാലക്കാട് 24 സ്വര്‍ണം 23 വെള്ളി 15 വെങ്കലമടക്കം 215 പൊയിന്റ്. പതിനഞ്ച് പോയിന്റിന്റെ വ്യത്യാസത്തിലാണ് ലീഡ് നിലനിര്‍ത്തുന്നത്. റിലേകള്‍ എറണാകുളത്തിനും പാലക്കാടിനും നിര്‍ണ്ണായകമാണ്. സ്‌കൂള്‍ വിഭാഗത്തില്‍ മാര്‍ബേസില്‍ ചാമ്പ്യന്‍മാരായി. പാലക്കാട് പറളി സ്‌കൂളിനെ പിന്തള്ളിയാണ് മാര്‍ ബേസില്‍ ചാമ്പ്യന്‍മാരായത്.
മാര്‍ബസേലിന് 91 പോയിന്റും പറളി സ്‌കൂളിന് 86 പോയിന്റുമാണ് ഉള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ സെന്റ് ജോര്‍ജ്ജ് കോതമംഗലം അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അറുപത്തിയൊന്നു പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha