കണ്ണന്‍ ദേവന്‍ ഭൂമി രേഖകളില്‍ കൃത്രിമമെന്ന് സര്‍ക്കാര്‍, വിദേശ കമ്പനിയുടെ ഉത്തരവാദിത്വപ്പെട്ടവരുടെ ഒപ്പോ സീലോ രേഖകളില്‍ ഇല്ല

മൂന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനി സമര്‍പ്പിച്ച ഭൂമി രേഖകള്‍ കൃത്രിമമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഭൂമിയുടെ ഉസ്ഥാവകാശം സംബന്ധിച്ച് കമ്പനി ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചതില്‍നിന്നുമാണ് രേഖകള്‍ കൃത്രിമമെന്ന് ബോധ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 1977 ലെ 381 നമ്പര്‍ കരാറില്‍ ബന്ധപ്പെട്ട വിദേശ കമ്പനിയുടെ ഉത്തരവാദിത്വപ്പെട്ടവരുടെ ഒപ്പോ സീലോ ഇല്ലെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കരാര്‍ രേഖകളില്‍ നിരവധി തിരുത്തലുകള്‍ ഉണ്ട്. ഇതിലെ സാക്ഷികളുടെ മേല്‍വിലാസം അടക്കം വ്യാജമാണെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.77 ലെ കരാറിലെ തെറ്റുകള്‍ പരിഹരിക്കാനായി 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടാക്കിയ തിരുത്ത് ആധാരം 15 രൂപ സ്റ്റാമ്പ് പേപ്പറിലാണ് തയ്യാറാക്കിയിരിക്കുന്നത്.
മുന്‍ കരാറുമായി ബന്ധമില്ലാത്തവരാണ് തിരുത്ത് ആധാരത്തില്‍ ഒപ്പുവച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തിരുത്ത് ആധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ 100 കോടിയുടെ തട്ടിപ്പ് നടന്നതായും റവന്യൂ വകുപ്പ്ആരോപിക്കുന്നു.ആധാരം തയ്യാറാക്കുമ്പോള്‍ നിലവിലുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും നല്‍കണം. എന്നാല്‍ ഇവിടെ ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമിയുടെ തിരുത്ത് ആധാരം നടത്തിയത് വെറും 15 രൂപയുടെ മുദ്ര പത്രത്തിലാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.വ്യാജ രേഖകള്‍ ഹാജരാക്കി നീതിപീഠത്തെ തെറ്റി ധരിപ്പിക്കാനാണ് കണ്ണന്‍ ദേവന്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha