ഋഷിരാജ് സിങ്ങും ലോക്‌നാഥ് ബെഹ്‌റയും ചുമതലയേറ്റു

ആഭ്യന്തര വകുപ്പിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് ഡിജിപിമാരായ ഋഷിരാജ് സിങ്ങും ലോക്‌നാഥ് ബെഹ്‌റയും ചുമതലയേറ്റു. ഋഷിരാജ് സിങ് ജയില്‍ ഡിജിപിയായും ലോക്‌നാഥ് ബെഹ്‌റ ഫയര്‍ ഫോഴ്‌സ് മേധാവിയുമായാണ് ചുമതലയേറ്റത്. ഈ മാസം ഒന്നിനാണ് ഇരുവര്‍ക്കും സ്ഥാനമാറ്റം നല്‍കി കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
എന്നാല്‍ ഉത്തരവ് സര്‍വീസ് ചട്ടലംഘനം നടത്തിയാണ് ഇറക്കിയതെന്ന് ചൂണ്ടികാണിച്ച് ചീഫ് സെക്രട്ടിയ്ക്ക് ഇരുവരും പരാതി നല്‍കിയിരുന്നു. അതിനുശേഷം ഇരുവരും പതിനെട്ടാം തിയതിവരെ അവധിയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഇരുവര്‍ക്കും അന്ത്യശാസനം നല്‍കിയത്.
നിയമിച്ച പോസ്റ്റുകളില്‍ ഇന്ന് ചുമതലയേറ്റില്ലെങ്കില്‍ പകരം മറ്റാരെയെങ്കിലും നിയമിക്കുമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ടുപേരും ഇന്ന് ചുമതലയേറ്റെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha